അമ്മ ഗര്‍ഭിണിയാണെന്ന് ഞാന്‍ അറിഞ്ഞത് എട്ട് മാസത്തിന് ശേഷം, എനിക്ക് വിഷമമാകും എന്നവര്‍ കരുതിയിരുന്നു: ആര്യ പാര്‍വതി

ഈയടുത്ത ദിവസമാണ് 23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ പോകുന്ന സന്തോഷം നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി പങ്കുവച്ചത്. അമ്മ വീണ്ടും ഗര്‍ഭിണിയായ വിവരം സന്തോഷത്തോടെയാണ് താരം പങ്കുവച്ചത്. എന്നാല്‍ തനിക്ക് വിഷമമാകുമോ എന്ന് വിചാരിച്ച് ഇക്കാര്യം തന്നോട് പറയാതെ ഇരിക്കുകയായിരുന്നു എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.

അച്ഛന്‍ അമ്മ ഗര്‍ഭിണിയാണെന്ന് പറഞ്ഞ ദിവസം താന്‍ മറക്കില്ല. അമ്മയെ വീഡിയോ കോള്‍ ചെയ്താലും വയറിന് മുകളിലേക്ക് മാത്രം കാണിച്ചാണ് അമ്മ സംസാരിക്കുക. തന്നെ പ്രസവിച്ച ശേഷം അമ്മയ്ക്ക് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് അച്ഛന്‍ പറഞ്ഞത് കേട്ട് താന്‍ സ്റ്റക്കായി കുറേനേരം ഇരുന്നു.

അമ്മയ്ക്ക് എട്ടര മാസം കഴിഞ്ഞപ്പോഴാണ് ഇക്കാര്യം താന്‍ അറിയുന്നത്. അച്ഛനോട് ചോദിച്ചിരുന്നു എന്തിനാണ് മറച്ചുവച്ചത് എന്ന്. ലീവ് എടുത്ത് വന്ന് അമ്മയെ പ്രൊട്ടക്ട് ചെയ്യില്ലായിരുന്നു എന്ന്. അമ്മയെ അങ്ങനെ കെയര്‍ ചെയ്ത് നടക്കണമെന്നുണ്ടായിരുന്നു. അമ്മയ്ക്ക് തന്നെ അല്ലാതെ വേറൊരു കുഞ്ഞിനെ സ്‌നേഹിക്കാന്‍ പറ്റില്ല.

അതായിരിക്കാം ഗര്‍ഭിണിയാണെന്ന് പറയാന്‍ അമ്മ മടികാണിച്ചത്. തനിക്ക് സന്തോഷമാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛനും സന്തോഷമായി. കുറെ കരഞ്ഞാണ് താന്‍ അമ്മയെ സമ്മതിപ്പിച്ചെടുത്ത്. അമ്മയെ വിട്ട് വരാന്‍ മനസില്ലായിരുന്നു. അറ്റന്റന്‍സ് പഠനത്തില്‍ വിഷയമായതു കൊണ്ടാണ് തിരിച്ച് വരേണ്ടി വന്നത്.

സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്. ചേച്ചി എന്ന ഫീലല്ല ഒരു അമ്മയാകുന്ന ഫീലാണ് തനിക്ക്. അമ്മയും കുഞ്ഞും ഹെല്‍ത്തിയാണെന്ന് ഡോക്ടര്‍ പറഞ്ഞ ശേഷമാണ് ഞാന്‍ ആ വിവരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നെഗറ്റീവ് കമന്റുകള്‍ കണ്ടിരുന്നു. നോക്കാറില്ല എന്നാണ് ആര്യ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ