കൃപാസനത്തിന്റെ ഭക്തയാണ് ഞാൻ, എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്: ആശ അരവിന്ദ്

ഫ്രൈഡെ, അന്നയും റസൂലും, ലോക്പാല്‍, വേഗം, കുമ്പസാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, മേരാ നാം ഷാജി, ദി ഗ്രേറ്റ് ഫാദര്‍, ഫീനിക്സ് തുടങ്ങീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ആശയ അരവിന്ദ്. കൂടാതെ അവതാരികയായും നിരവധി ടിവി സീരിയലുകളിലും സജീവമാണ് ആശ.

ഇപ്പോഴിതാ കൃപാസനത്തെ കുറിച്ച് ആശ അരവിന്ദ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താൻ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.
മുൻപ് സിനിമ- സീരിയൽ താരം ധന്യ മേരി വർഗീസ് കൃപാസനത്തെ പറ്റി പറഞ്ഞത് വൈറലായിരുന്നു.

“മോളുടെ പഠിത്തം കാരണമിപ്പോൾ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാൽ ഒമാനിലേക്ക് പോകും. പതിനെട്ട് വർഷമായി ഒമാനിലാണ്. ഈ പോയി വരവൊക്കെ നല്ല ബുദ്ധിമുട്ടാണ്. അല്ലാത്ത സമയത്ത് മോൾക്ക് സ്‌കൂൾ ഉള്ളതുകൊണ്ട് നല്ല തിരക്കായിരിക്കും. ഞാൻ മുമ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു… ഇപ്പോൾ ഇല്ല.

രണ്ട് മൂന്ന് സിനിമ ഇറങ്ങാനുണ്ട്. ഡോ.ഗംഗാധരൻ സാറിന്റെ ഒരു ബയോപിക് ഇറങ്ങാനുണ്ട്. ഫീനിക്സ് ഇറങ്ങി. ന്യൂ ഇയറായിട്ട് കുറച്ചുകൂടി ഡിസിപ്ലിനായിട്ട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.

അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ല. ഞാൻ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. എന്നാലും കൃത്യസമയത്ത് എഴുന്നേൽക്കണം എല്ലാ വർക്കുകളും ചെയ്യണം അങ്ങിനെ ഒരു ഡിസിപ്ലിനാണ് ഉണ്ടാക്കേണ്ടത്.

പിന്നെ എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കും. അതാണ് മെയിൻ. ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്. മദർ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയിൽ പോകാറുണ്ട് ഞാൻ. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാൻ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോൾ. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്.

ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാർത്ഥിച്ച് കിട്ടിയതാണ്. ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാൻ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ഞാൻ ഇതിന്റെ കൂടെ യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്”  എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശ അരവിന്ദ് പറയുന്നത്.

Latest Stories

IPL 2025: കോടികള്‍ മുടക്കി ആഗ്രഹിച്ചവരെയെല്ലാം ടീമിലെടുത്തു, എന്നിട്ടും ഇവര്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, തുറന്നടിച്ച് ആകാശ് ചോപ്ര

'ഒരു കുട്ടി നാല് വർഷംവരെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കും, പത്ത് മാസം ആയിപ്പോയി ഇപ്പോ പൊട്ടും എന്ന് ബേജാറാവേണ്ട'; വിചിത്ര പരാമർശവുമായി അബ്ദുൽ ഹക്കീം അസ്ഹരി

എസ്ഡിപിഐ എന്‍ഡിഎ സഖ്യത്തില്‍!; അണ്ണാ ഡിഎംകെയും ബിജെപിയും തമിഴ്‌നാട്ടില്‍ ഒരുമിക്കാന്‍ തീരുമാനിച്ചതോടെ വെട്ടിലായി; സ്റ്റാലിനെ കണ്ട് നേതാക്കള്‍; തീരുമാനം പ്രഖ്യാപിക്കാതെ മടക്കം

IPL 2025: എന്റെ ജീവിതത്തിൽ ഇത്രയും പണം ഞാൻ ഒരുമിച്ച് കണ്ടിട്ടില്ല, പിന്നെ എങ്ങനെ സമ്മർദ്ദം...; സൂപ്പർതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആകാശ് ചോപ്ര പറഞ്ഞ ഉത്തരം വൈറൽ

'ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിന്'; ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ

6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; സ്വയം രാജ്യം വിടാനാണ് ഇത്തരമൊരു നടപടിയെന്ന് വിശദീകരണം

IPL 2025: കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല, ആ കാവ്യ ചേച്ചിക്ക് വേണ്ടിയെങ്കിലും ഒന്ന് ജയിക്കെടാ, എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ടീം, ആള്‍ക്കാരെകൊണ്ട് പറയിപ്പിക്കാന്‍

ഡിലീറ്റഡ് സെക്‌സ് സീനിന് 4 കോടിക്ക് മുകളില്‍ രൂപ; 'ദി വൈറ്റ് ലോട്ടസി'ന് പിന്നാലെ അഡല്‍റ്റ് സൈറ്റ്

CSK UPDATES: എങ്ങനെ ഇനി പ്ലേ ഓഫിലെത്താം, ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന റൗണ്ടിൽ എത്താനുള്ള സാധ്യതകൾ ഇങ്ങനെ

ഗാസയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം; സൊമാലിയയിൽ പ്രതിഷേധം രേഖപ്പെടുത്തി തെരുവിലിറങ്ങി ജനങ്ങൾ