എന്റെ ഭര്‍ത്താവ് ഒരു സ്വപ്നജീവിയാണ്.. എല്ലാവര്‍ക്കും അവരെ മനസിലാക്കുന്ന പങ്കാളി ഉണ്ടായിരിക്കണം: ഭൂമിക

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടി ഭൂമിക. തന്റെ ഭര്‍ത്താവ് ാെരു സ്വപ്‌ന ജീവിയാണ് എന്നാണ് ഭൂമിക പറയുന്നത്. എല്ലാവര്‍ക്കും അവരെ മനസിലാക്കുന്ന നല്ലൊരു പങ്കാളി ഉണ്ടായിരിക്കണം എന്നാണ്. തന്റെ ഭര്‍ത്താവ് അങ്ങനൊരാളാണ്. അദ്ദേഹം താനും, അദ്ദേഹം തന്നെയും പിന്തുണയ്ക്കുന്നുണ്ട് എന്നാണ് ഭൂമിക പറയുന്നത്. പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തോടാണ് നടി പ്രതികരിച്ചത്.

എല്ലാവര്‍ക്കും അവരെ മനസിലാക്കുന്ന നല്ലൊരു പങ്കാളി ഉണ്ടായിരിക്കണം എന്നാണ് ഭൂമിക പറയുന്നത്. എന്റെ ഭര്‍ത്താവ് അങ്ങനൊരാളാണ്. മാത്രമല്ല അദ്ദേഹമൊരു സ്വപ്നജീവിയാണെന്ന് പറയാം. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാനും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്നു. ഭര്‍ത്താവ് എനിക്കും സപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ജീവിതമല്ലേ ഉള്ളൂ, അത് ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല, എനിക്കിത് വേണ്ട എന്നൊന്നും വിചാരിക്കാതെ നമ്മുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുക. വിജയമോ പരാജയമോ അതൊന്നും കാര്യമാക്കേണ്ടതില്ല. ലക്ഷ്യത്തിലേക്ക് എത്താന്‍ ശ്രമിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

വിവാഹം ഒരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണോ എന്ന് ചോദിച്ചാല്‍ കൃത്യമായൊരു പങ്കാളിയെ കണ്ടെത്തുകയാണെങ്കില്‍ അത് ഇംപോര്‍ട്ടന്റ് ആണ്. ഇനി പങ്കാളിയായി കണ്ടെത്തുന്നത് ശരിയായിട്ടുള്ള ആളല്ലെങ്കില്‍ ജീവിതത്തില്‍ സന്തോഷമുണ്ടാവില്ല. അങ്ങനെയുള്ളപ്പോള്‍ ആ ജീവിതം കൊണ്ട് അര്‍ത്ഥമില്ല.

അത്തരക്കാര്‍ ആ ദാമ്പത്യവുമായി മുന്നോട്ട് പോകാത്തതാണ് നല്ലത്. വിവാഹം എന്ന് പറയുന്നത് രണ്ടു വ്യക്തികള്‍ പരസ്പരം ബഹുമാനം കൊടുക്കേണ്ട ഒരു കംപാനിയന്‍ഷിപ്പ് ആണ്. എല്ലാ ആളുകളും വ്യത്യസ്തരായിരിക്കും. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാവും.

ചില സമയത്ത് കംപാനിയന്‍ഷിപ്പ് ആണെങ്കില്‍ ചില സമയത്ത് അഡ്ജസ്റ്റ്മെന്റുകള്‍ ആയിരിക്കും. ഒരു കൊടുക്കല്‍ വാങ്ങാല്‍ പോലെ ആണ്. കരിയര്‍, വിവാഹം, സാമ്പത്തികം എല്ലാത്തിനും എല്ലാവരും സ്വയം ഉത്തരവാദികളാണ്. പിന്നെ നമ്മുടെ ആരോഗ്യമെന്ന് പറയുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്ന് ഭൂമിക വ്യക്തമാക്കി.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ