ഒരാള്‍ വിളിച്ച് പൈസയുടെ ബുദ്ധിമുട്ടുണ്ട്, ഒരു ഫോണ്‍ വാങ്ങിത്തരുമോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി: തുറന്നു പറഞ്ഞ് ചിന്നു ചാന്ദ്‌നി

തമാശ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ചിന്നു ചാന്ദ്‌നി. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ സൗജന്യമായി ഉപദേശം വേണ്ടവര്‍ക്ക് ബന്ധപ്പെടാം (DM for free advice) എന്ന് എഴുതിച്ചേര്‍ത്തത് കാരണം സംഭവിച്ച രസകരമായ അനുഭവങ്ങളെ കുറിച്ചാണ് ചിന്നു പറയുന്നത്.

ആള്‍ക്കാരൊക്കെ ഇത് കണ്ട് മെസേജ് ചെയ്യും എന്ന് അറിയുന്നതിന് മുമ്പ് താന്‍ ഇട്ടതാ. ഇപ്പൊ ഇടയ്ക്കിടയ്ക്ക് ആള്‍ക്കാര് ഉപദേശം ചോദിച്ച് വരും. താന്‍ പണ്ട് ഇട്ടതാണെന്ന് അവരോട് പറയും. ഇപ്പോള്‍ ഡി.എം എന്നത് ആക്ച്വലി ഡോണ്ട് എന്നാക്കി മാറ്റിയിട്ടുണ്ട്.

ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് വരെ ഉപദേശം ചോദിച്ചും ആള്‍ക്കാര് വരാന്‍ തുടങ്ങിയിരുന്നു. തമാശ റിലീസായ സമയത്ത് കുറച്ചധികം പേര് വിളിച്ചിരുന്നു. പക്ഷേ അത് തനിക്ക് കുഴപ്പമില്ല. ഒരുപാട് പേരുടെ പേഴ്സണല്‍ എക്സ്പീരിയന്‍സ് ആയിരുന്നു.

അതിനിടെ ഒരാള്‍ വിളിച്ച്, ”എനിക്ക് കുറച്ച് പൈസയുടെ ബുദ്ധിമുട്ടുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ്റുമോ” എന്ന് വരെ ചോദിക്കാന്‍ തുടങ്ങി എന്നാണ് ചിന്നു ചാന്ദ്‌നി ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഭീമന്റെ വഴിയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്