'അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമായിരുന്നു ഞാന്‍ അണിഞ്ഞത്'

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ ബിക്കിനി ചിത്രവും ഏറെ വൈറലായിരുന്നു. ഒരു മറാത്തി ചിത്രത്തിനു വേണ്ടിയായിരുന്നു ദീപ്തി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ദീപ്തി.

“ലക്കിയിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളില്‍ കുളിക്കുന്ന രംഗത്തില്‍ അതല്ലാതെ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങള്‍ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ചിത്രം റിലീസ് ആയപ്പോള്‍ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലര്‍ക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ മിസ്സ് ഇന്ത്യ മത്സരാര്‍ഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദീപ്തി പറഞ്ഞു.

ഒരിടവേളക്ക് ശേഷം “ഡ്രൈവിംഗ് ലൈസന്‍സി”ലൂടെയാണ് മലയാളത്തിലേക്ക് ദീപ്തി സതി തിരിച്ചെത്തിയത്.. ചിത്രത്തില്‍ പൃഥിരാജിന്റെ ഭാര്യയായ “ഭാമ” എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ