ഫഹദ് എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു, അന്ന് വലിയ നാണക്കാരന്‍, ഇന്ന് അഭിമാനം; തുറന്നു പറഞ്ഞ് ദേവി ചന്ദന

ഫഹദ് ഫാസില്‍ തന്റെ ക്ലാസ്‌മേറ്റ് ആയിരുന്നുവെന്ന് നടി ദേവി ചന്ദന. അന്ന് ഫഹദ് വലിയ നാണക്കാരനായിരുന്നു എന്നാണ് ദേവി വെളിപ്പെടുത്തിയിരിക്കുന്നത്. ദേവി ചന്ദനയും ഭര്‍ത്താവ് കിഷോര്‍ വര്‍മയും ഒന്നിച്ച അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

”ഫഹദ് എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു. മൂന്നാം ക്ലാസ് വരെ ഞങ്ങള്‍ ഒരേ ക്ലാസിലാണ് പഠിച്ചത്. ഞങ്ങളുടെ വ്‌ലോഗില്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്. എകെജി മുതല്‍ മൂന്നാം ക്ലാസ് വരെ ഒന്നിച്ചാണ് പഠിച്ചത്. അത് കഴിഞ്ഞ് ഫഹദ് സ്‌കൂള്‍ മാറി. ഫാസില്‍ സാര്‍ സംവിധാനം ചെയ്ത തമിഴ് പടം കണ്ണുക്കുള്‍ നിലവില്‍ ഞാന്‍ അഭിനയിച്ചിരുന്നു.”

”കുട്ടി ഫഹദ് ഭയങ്കര നാണക്കാരനായിരുന്നു. സാറിന്റെ പടത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ അവരുടെ വീട്ടില്‍ തന്നെയായിരുന്നു ഷൂട്ടിംഗ്. ഇടയില്‍ ഫഹദ് വന്ന് ‘ഹായ് ദേവി’ എന്നൊക്കെ പറഞ്ഞ് സംസാരിക്കും. ക്ലാസ്മേറ്റ് ആയിരുന്നിട്ടും അത്രയൊക്കെയേ ആളു സംസാരിക്കൂ.”

”പൊതുവെ വളരെ സൈലന്റും ഷൈയുമൊക്കെയായിരുന്നു ആള്. സിനിമയില്‍ ആദ്യം വന്നപ്പോള്‍ അത്ര സക്‌സസ് അല്ലായിരുന്നല്ലോ. പക്ഷേ രണ്ടാം വരവില്‍ ആളു ഞെട്ടിച്ചു കളഞ്ഞു. അതു കഴിഞ്ഞും ഞങ്ങള്‍ കണ്ടിരുന്നു. വലിയ അഭിമാനമാണ് ഫഹദിനെ കുറിച്ചോര്‍ക്കുമ്പോള്‍.”

”നമ്മുടെ കൂടെ പഠിച്ചൊരാള്‍ അത്രയും ഉയരത്തിലെത്തുക എന്നത് സന്തോഷമല്ലേ” എന്നാണ് ദേവി ചന്ദന പറയുന്നത്. സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ് ദേവി ചന്ദന. മികച്ച നര്‍ത്തകി കൂടിയായ ദേവി ചന്ദന നൃത്ത വേദികളിലും സജീവമാണ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ