'എന്തു കൊണ്ടാണെന്ന് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.., നിങ്ങള്‍ എല്ലാം വെറും ഷിറ്റ്'; ലൗഡ്‌സ്പീക്കറിന് എതിരെ എസ്തര്‍ അനില്‍

കൈരളി ചാനലിലെ ലൗഡ് സ്പീക്കര്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി എസ്തര്‍ അനില്‍. ‘വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട്’ എന്ന എപ്പിസോഡിന് എതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ഇതെല്ലാം കണ്ട് എത്രകാലം താന്‍ മിണ്ടാതെ ഇരിക്കണമെന്നാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചോദിക്കുന്നത്.

പരിപാടിയില്‍ പങ്കെടുത്ത താരങ്ങളെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം. ”എന്തുകൊണ്ടെന്ന് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.. 2 ആഴ്ചയോ? മൂന്ന് ആഴ്ചയോ? സ്‌നേഹ ശ്രീകുമാര്‍, കൈരളി ടിവി, ആല്‍ബി ഫ്രാന്‍സിസ്, രശ്മി അനില്‍കുമാര്‍, നിങ്ങളെല്ലാം വെറും ഷിറ്റ്” ആണെന്നും താരം കുറിച്ചിട്ടുണ്ട്.

ലൗഡ് സ്പീക്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി ശ്രിന്ദ അടക്കം പരിപാടിക്കെതിരെ രംഗത്തത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണെന്ന് സിനിമാപ്രവര്‍ത്തകനായ അമല്‍രാജ് വി. അഞ്ചല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും ടോക്‌സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ് എന്നാണ് ശ്രിന്ദ കുറിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം