നിര്‍മ്മാതാവ് ലൈംഗികമായി പീഡിപ്പിച്ചു, എന്നെ കൊല്ലുമെന്ന് ശപഥം ചെയ്തു.. പൊലീസും അയാള്‍ക്ക് ഒപ്പമായിരുന്നു; വെളിപ്പെടുത്തലുമായി നടി

തന്റെ മുന്‍കാമുകന്‍ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് നടി ഫ്‌ളോറ സൈനി. നിര്‍മ്മാതാവായ ഗൗരംഗ് ദോഷി ആണ് ഫ്‌ളോറയുടെ മുന്‍ കാമുകന്‍. ഇയാള്‍ക്കൊപ്പം താമസിക്കാനായി ഫ്‌ളോറ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. പിന്നീടാണ് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയത് എന്നാണ് നടി പറയുന്നത്.

ഗൗരംഗ് ലൈംഗികമായി പീഡിപ്പിച്ചതിനെ കുറിച്ചും ഉപദ്രവിച്ചതിനെ കുറിച്ചും ഫ്‌ളോറ നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. 2018ല്‍ മീടു മൂവ്‌മെന്റിന്റെ ഭാഗമായാണ് മുന്‍ കാമുകന്‍ ഉദ്രവിച്ചതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. അയാള്‍ക്കെതിരെ പരാതി കൊടുത്തെങ്കിലും പൊലീസ് വരെ അയാളുടെ പക്ഷത്തായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഫ്‌ളോറ ഇപ്പോള്‍.

”എപ്പോഴും എന്നോട് പ്രണയം തെളിയിക്കാനായി പറയുമായിരുന്നു. ഭയങ്കര സ്വീറ്റ് ആണെന്ന് തോന്നിയിരുന്നു. അയാള്‍ക്ക് വേണ്ടി ഞാന്‍ സ്വന്തം വീട് ഉപേക്ഷിച്ചു. അയാള്‍ എന്തിനാണ് തന്നെ അടിക്കുന്നതെന്ന് മനസിലായിരുന്നില്ല. കാരണം അയാള്‍ തന്റെ മുമ്പില്‍ നല്ല വ്യക്തി ആയിട്ടായിരുന്നു പെരുമാറിയത്.”

”മാതാപിതാക്കള്‍ വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരമാണ് അയാള്‍ക്കൊപ്പം താമസിക്കാന്‍ പോയത്. ഒരു ദിവസം രാത്രി എന്നെ ഒരുപാട് അടിച്ചു. എന്റെ താടിയെല്ലിന് പൊട്ടലുണ്ടായി. എന്റെ അച്ഛന്റെ ഫോട്ടോ എടുത്ത്, ‘ഇന്ന് നിന്നെ കൊല്ലുമെന്ന് ശപഥം ചെയ്യുന്നു’ എന്ന് പറഞ്ഞു.”

”അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലേക്ക് തിരിച്ചോടുകയായിരുന്നു. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തെങ്കിലും പൊലീസ് അത് വാങ്ങാന്‍ തയാറായില്ല. അവര്‍ താന്‍ പരാതി തന്ന വിവരം അയാളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഒരു പരാതി എഴുതി നല്‍കാന്‍ മാത്രമേ തനിക്ക് സാധിച്ചിട്ടുള്ളു.”

”എന്റെ സ്വകാര്യ ചിത്രങ്ങള്‍ എടുത്തു വച്ചതിനാല്‍ എനിക്ക് ആരെയെങ്കിലും വിളിച്ച് സഹായം ചോദിക്കാന്‍ പോലും പറ്റുമായിരുന്നില്ല” എന്നാണ് ഫ്‌ളോറ പറയുന്നത്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളില്‍ സജീവമായ താരമാണ് ഫ്‌ളോറ സൈനി. വരുണ്‍ ധവാന്‍ ചിത്രം ‘ഭേഡിയ’യാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ