ലാലേട്ടന്റെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടാണ് മരുമകളാവണമെന്ന് പറഞ്ഞത്, ട്രോളുകള്‍ എന്നെ ബാധിക്കാറുണ്ട്: ഗായത്രി

നടി ഗായത്രി സുരേഷിന്റെ അഭിമുഖങ്ങള്‍ ഒരിടയ്ക്ക് എപ്പോഴും വൈറലായിരുന്നു. മാത്രമല്ല നടി പറയുന്ന കാര്യങ്ങള്‍ ഒക്കെ ട്രോളുകളിലും ഇടം നേടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞതും വൈറലായിരുന്നു. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗായത്രി. ആനീസ് കിച്ചന്‍ എന്ന പരിപാടിയിലാണ് നടി എത്തിയത്.

ലാലേട്ടന്റെ മരുമകളാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ലാലേട്ടനേയും പ്രണവിനേയും ഇഷ്ടമായതു കൊണ്ടാണ്. പക്ഷെ എനിക്കുള്ളയാള്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ലാലേട്ടന്റെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബെര്‍ത്ത് ഡെയുടെ വീഡിയോ ഞാന്‍ കണ്ടിരുന്നു.

അന്ന് ആ ഫാമിലിയുടെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. വീട്ടില്‍ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്. അമ്മ പറയാറുണ്ട് കല്യാണ ആലോചനകള്‍ നോക്കിയാലോയെന്ന്. പക്ഷെ ഇപ്പോള്‍ എനിക്ക് അത് അത്ര താല്‍പര്യമില്ല. ട്രോളുകള്‍ വരുന്നതൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്ക്ക് എന്നെ എഫക്ട് ചെയ്യാറുണ്ട്.

എന്നെ കെട്ടാന്‍ വരുന്ന വ്യക്തി റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകള്‍ എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതു കൊണ്ടാണ്. കാരണം പങ്കാളിയായി വരുന്നയാളെ പൂര്‍ണമായും ഡിപ്പന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. അതിന് എനിക്ക് ആരും വേണ്ടെന്ന് അര്‍ത്ഥമില്ല.

എനിക്ക് എല്ലാവരുടെയും കൂടെ ഇരിക്കാനാണ് ഇഷ്ടം. അനുസരിപ്പിക്കാന്‍ ശ്രമിക്കരുത് എന്നുമുണ്ട്. എന്നെ കറക്ട് ചെയ്യാന്‍ വന്നാല്‍ ശരിയാണെങ്കില്‍ സ്വീകരിക്കും എന്നാണ് ഗായത്രി പറയുന്നത്. അതേസമയം, തെലുങ്കിലാണ് ഗായത്രി ഇപ്പോള്‍ സജീവം. ചില്‍ഡ്രണ്‍സ് പാര്‍ക്ക് ആണ് ഗായത്രി അവസാനമായി ചെയ്ത മലയാള സിനിമ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം