പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു, തുളസീദാസ് അറിയപ്പെടുന്നത് തന്നെ നൊട്ടോറീയസ് ഡയറക്ടര്‍ എന്നാണ്: ഗീതാ വിജയന്‍

സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയന്‍. 1991ല്‍ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയന്‍ പങ്കുവച്ചിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് പലതവണ ശല്യം ചെയ്തു എന്നാണ് ഗീത ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുന്നത്.

ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. താന്‍ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി. പിന്നീട് സെറ്റില്‍ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീന്‍ വിവരിച്ച് തരാന്‍ പോലും പിന്നീട് സംവിധായകന്‍ തയ്യാറായില്ല.

സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടര്‍ എന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നത്. എന്നാണ് നടി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ അരോമ മോഹനെതിരെയും ഗീതാ വിജയന്‍ ആരോപണം ഉന്നയിച്ചു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്.

എന്നെ ആവശ്യമുള്ള പ്രോജക്ട് എന്നേ തേടി എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്ത വിളിച്ചിട്ടുമുണ്ട്. ഈ വിഷയത്തില്‍ ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ് ആദ്യം പറഞ്ഞത്.

പ്രോജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹന്‍ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നല്‍കിയിട്ടും അയാള്‍ക്ക് ധാരാളം ചിത്രങ്ങള്‍ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ഗീതാ വിജയന്‍ പറഞ്ഞു. അതേസമയം, തുളസീദാസിനെതിരെ നടി ശ്രീദേവികയും പരാതി പറഞ്ഞിട്ടുണ്ട്. താന്‍ ശ്രീദേവികയ്‌ക്കൊപ്പം നില്‍ക്കുമെന്നും ഗീത വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ