മലയാള സിനിമയുടെ ട്രെന്‍ഡ് വെച്ച് എന്നെ വില്ലത്തി കഥാപാത്രത്തിലേക്ക് മാത്രമേ വിളിക്കുള്ളു.. എന്നാല്‍..: ഗീതി സംഗീത

ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗീതി സംഗീത. ചുരുളിക്ക് മുമ്പ് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും ചുരുളിയിലെ പെങ്ങള്‍ തങ്ക എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഗീതി ഇപ്പോള്‍.

ചുരുളിക്ക് ശേഷം ചെയ്ത ഞാന്‍ ഭാഗമായ 15 ഓളം സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അതില്‍ എല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളാണ്. ചുരുളി ആണ് ഹൈലൈറ്റ് ആയിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം വരുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം, മിഥുന്‍ മാനുവലിന്റെ സിനിമ, പ്രിയദര്‍ശന്‍ സാറിന്റെ സിനിമ ഒക്കെ പുറത്തിറങ്ങാനുണ്ട്. അതില്‍ വ്യത്യസ്ത കഥാപാത്രങ്ങളാണ്.

എന്റെ ആദ്യ ചിത്രം ക്യൂബന്‍ കോളനി ആയിരുന്നു. അതില്‍ ഞാന്‍ വില്ലത്തി ആയിരുന്നു. അന്ന് എന്നോട് പലരും ചോദിച്ചു, ആദ്യത്തെ സിനിമ തന്നെ വില്ലത്തി ക്യാരക്ടര്‍ ചെയ്താല്‍ ആ റോളിലേക്ക് തന്നെയല്ലേ വിളിക്കുള്ളു, മലയാളത്തിന്റെ ഒരു ട്രെന്‍ഡ് വച്ച് പൊലീസ് വേഷം ചെയ്തയാളെ സ്ഥിരമായിട്ട് പൊലീസ് വേഷത്തിന് വിളിക്കുന്നു അങ്ങനെ.

പക്ഷെ എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെയൊരു പ്രശ്‌നം ഇതുവരെ വന്നിട്ടില്ല. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. എന്റെ ബോള്‍ഡ് കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ മനസില്‍ നില്‍ക്കുന്നത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യം വന്നത് എന്നാണ് ഗീതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം