അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ അയ്യപ്പനും കോശിയും നിറഞ്ഞാടിയപ്പോള്‍ പെണ്‍കരുത്തായി ഉദിച്ചു നിന്ന കഥാപാത്രമാണ് ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം. കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിനായി 5 മാസം കൊണ്ട് കുറച്ചത് 15 കിലോ ഭാരമാണ് ഗൗരി കുറച്ചത്.
“എനിക്ക് അത്യാവശ്യം വണ്ണമുണ്ടായിരുന്നു. ഈ സിനിമയിലേക്ക് സച്ചി സാര്‍ വിളിച്ചപ്പോള്‍ ആദ്യം പറഞ്ഞത് കണ്ണമ്മ നന്നായി മെലിഞ്ഞിട്ടാണ് എന്നായിരുന്നു. സാരിയാണ് കോസ്റ്റ്യൂം. അപ്പോള്‍ എല്ലൊക്കെ പുറത്തു കാണണം. എത്രത്തോളം വണ്ണം കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കാന്‍ പറഞ്ഞു. റിയല്‍ ആയി ഫീല്‍ ചെയ്യാന്‍ എല്ലാ അര്‍ത്ഥത്തിലും ആ മേക്കോവര്‍ വേണം. ട്രൈബല്‍ ലുക്കിലേക്ക് വരാന്‍ മേക്കപ്പ് ഉപയോഗിച്ച് നിറം കറുപ്പാക്കി.”
Read more
“ശാരീരികമായ തയ്യാറെടുപ്പിന്റെ ഭാഗമായി നോര്‍മല്‍ ഫുഡ് ഹാബിറ്റ്‌സ് മാറ്റി. ചോറ് പൂര്‍ണമായും ഉപേക്ഷിച്ചു. പച്ചക്കറി മാത്രം കഴിച്ചു. അത് ആരോഗ്യത്തെ ചെറുതായി ബാധിച്ചു. മൈഗ്രേന്‍ തുടങ്ങി. ജിം ഒഴിവാക്കിയുള്ള വര്‍ക്കൗട്ടും തുടങ്ങി. ഇടയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ നോണ്‍ വെജ് എന്തെങ്കിലും ഉപയോഗിക്കണം എന്നു പറഞ്ഞെങ്കിലും സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അഞ്ച് മാസം കൊണ്ട് 65 കിലോയില്‍ നിന്ന് 15 കിലോ കുറച്ചാണ് കണ്ണമ്മയായത്. ശരീരഭാരം എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കുകയായിരുന്നു ലക്ഷ്യം.” വനിതയുമായുള്ള അഭിമുഖത്തില്‍ ഗൗരി പറഞ്ഞു.