കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് നടി ജോളി ചിറയത്ത്. മറ്റെല്ലാ മേഖലയിലെയും പോലെ സിനിമയിലും ചൂഷണമുണ്ടെങ്കിലും, സിനിമ ആയത് കൊണ്ടാണ് ഇത്രയും ചൂടില്‍ അത് ചര്‍ച്ചയാവുന്നത് എന്നാണ് ജോളി ചിറയത്ത് പറയുന്നത്.
കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാന കാര്യം. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സെക്സ് ആവശ്യപ്പെടുകയാണ്.
കാശിന് പകരം സെക്സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്. സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തില്‍ സ്ത്രീയോട് പരസ്യമായി സെക്സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നില്‍ക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്.
സിനിമ കുറച്ച് കൂടെ ലൗഡായത് കൊണ്ട് അതില്‍ നടക്കുന്നതൊക്കെ എല്ലാവരും അറിയുന്നു. കാരണം എല്ലാ കണ്ണുകളും അവിടെ തുറന്ന് പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയ പീഡനങ്ങളും സഹനങ്ങളും വളരെ സ്വകാര്യമായിട്ട് നടക്കുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്.
പെണ്ണുങ്ങള്‍ക്ക് ഗതിക്കെട്ട് സഹിച്ച് പോകേണ്ടി വരുന്ന ഒരുപാട് തൊഴില്‍ മേഖലകളുണ്ട്. ഇതൊക്കെ നമ്മുടെ സോഷ്യല്‍ മൊറാലിറ്റിയുടെ പ്രശ്നങ്ങളാണ്. ഇതൊക്കെ എങ്ങനെ തടയാമെന്ന് ചോദിച്ചാല്‍ ഇന്ന് കാര്യങ്ങളെല്ലാം മാറിയിട്ടുണ്ടെന്ന് തോന്നുന്നു. ഇന്ന് വരുന്ന പിള്ളേരെ സംബന്ധിച്ച് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.
അതായത് സെക്സ് ചെയ്യാന്‍ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാല്‍ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ് എന്നാണ് ജോളി ചിറയത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.