ഇപ്പോൾ ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സാദ്ധ്യതയില്ല; സിനിമാ സംഘടനയെ കുറിച്ച് നടി

സിനിമ സംഘടനകളില്‍ അംഗത്വമുള്ളവരുടെ പ്രശ്‌നങ്ങള്‍( Mollywood) മാത്രമാണ് പരിഹരിക്കപ്പെടുന്നതെന്ന് നടി ജോളി ചിറയത്ത്. സംഘടയില്‍ അഞ്ഞൂറ് പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും ജോലി ഉണ്ടാകണമെന്നില്ല. മലയാളം ഇന്‍ഡസ്ട്രി ഒരുപാട് വലുതല്ല.

പുതിയ ആളുകള്‍ വന്നുകൊണ്ടിരിമ്പോള്‍ എപ്പോഴും തൊഴില്‍ ഉണ്ടാകണമെന്നില്ല. തൊഴില്‍ പ്രതിസന്ധി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നടി പറഞ്ഞു. ‘വിചിത്രം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോളിയുടെ പ്രതികരണം. താന്‍ ഒരു സംഘടനയുടേയും അംഗമല്ലെന്നും നിലവില്‍ ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സാധ്യതയില്ലെന്നും ജോളി പറഞ്ഞു.

ജോളിയുടെ വാക്കുകള്‍

സംഘടനയില്‍ അംഗത്വമുള്ളവരുടെ പ്രശ്നങ്ങളെ അവര്‍ക്ക് പരിഹരിക്കേണ്ടതുള്ളൂ. ഇന്‍ഡസ്ട്രിയില്‍ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുമ്പോള്‍ ഇത്രയും ആളുകള്‍ക്ക് അംഗത്വമുള്ളൊരു സംഘടനയില്ല.

അങ്ങനെയൊരു തൊഴില്‍ യൂണിയന്‍ ഇല്ല. നമ്മുടെ ഇന്‍ഡസ്ട്രിയിലാണ് ഏറ്റവും അവസാനം ഒരു യൂണിയന്‍ ഉണ്ടായത്. ആദ്യം ഇതൊക്കെ ഉണ്ടായത്, ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയാണ്. അവിടെ പറയാന്‍ തുടങ്ങിയതിന് ശേഷമാണ് നമ്മള്‍ അക്കാര്യം ശ്രദ്ധിക്കാന്‍ തന്നെ തുടങ്ങിയത് എന്നുള്ളതാണ്.

അംഗത്വം ഇല്ലാത്തവരുടെ പ്രശ്നം ഇപ്പോഴും അവിടെ ബാക്കി നില്‍ക്കുകയാണ്. ഞാന്‍ സംഘടയില്‍ അംഗമല്ല. എനിക്കിപ്പോള്‍ നിലവില്‍ ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സാധ്യതയില്ല.
ഒന്നര ലക്ഷം കൊടുക്കാന്‍ ഉണ്ടെങ്കിലും അതിന്റെ ക്രൈറ്റീരിയകള്‍ മറികടക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. ഞാന്‍ എന്തായാലും ആ വഴിക്ക് പോയിട്ടില്ല. സ്വാഭാവികമായും ഒരു സംഘടന ഉണ്ടാകുമ്പോള്‍ അതിനകത്തുള്ളവരുടെ പ്രശ്നങ്ങളേ അതില്‍ ഉന്നയിക്കാന്‍ പറ്റൂ. സംഘടയില്‍ അഞ്ഞൂറ് പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും ജോലി ഉണ്ടാകണമെന്നില്ല. മറ്റൊരു പ്രശ്നം, മലയാളം ഇന്‍ഡസ്ട്രി ഒരുപാട് വലുതല്ല.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന