സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്: കാരണം തുറന്നുപറഞ്ഞ് ജ്യോതിക

പാപനാശം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ചിത്രം കൂടിയാണിത്. അനുജന്‍ കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിക്കുന്നത്  പ്രാസമുള്ളതല്ലെന്നും എന്നാല്‍ ഭര്‍ത്താവ് സൂര്യക്കൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ജ്യോതിക പറയുന്നത്.

“സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്. ധാരാളം വഴക്കുണ്ടാവും. നമ്മുടെ വീട്ടില്‍ എങ്ങനെ വഴക്കുണ്ടാവുമോ അതു പോലെ. പുരുഷന്‍-പൊണ്ടാട്ടി വഴക്ക്. കാര്‍ത്തിയ്‌ക്കൊപ്പം ഒരു ചിത്രം നടക്കുമെന്ന് പ്രതീക്ഷിച്ചതല്ല. അദ്ഭുതം തോന്നുന്നു. അതും തമ്പി എന്നു തന്നെ പേര് വന്നതും. ഓര്‍ക്കുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു.

തമ്പിയൊരു ഫാമിലി സിനിമയാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജ്, നിഖില വിമല്‍, അമ്മു അഭിരാമി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസും പാരലല്‍ മൈന്‍ഡ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന ഗോവിന്ദ് വസന്തയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി