'ഇതേതാ ഈ തള്ള! ഇത്തരം വസ്ത്രം ധരിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനെന്ത് പ്രശ്‌നം..'; മോശം അനുഭവം പറഞ്ഞ് നടി ജ്യോതി

‘ചാവേര്‍’, ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ജ്യോതി ശിവരാമന്‍. മോഡലിംഗിലും താരം സജീവമാണ്. ഇപ്പോഴിതാ താന്‍ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതി ഇപ്പോള്‍.

ബോള്‍ഡ് ലുക്കിലുള്ള പല ഫോട്ടോഷൂട്ടുകളും ജ്യോതി ചെയ്യാറുണ്ട്. എന്നാല്‍ വസ്ത്രധാരണരീതി അങ്ങനെയായതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന തരത്തിലുള്ള മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ട് എന്നാണ് ജ്യോതി വെളിപ്പെടുത്തിയിരിക്കുന്നത്. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് ജ്യോതിയുടെ പോസ്റ്റ്.

ജ്യോതി ശിവരാമന്റെ കുറിപ്പ്:

വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയം. എവിടെ നോക്കിയാലും കമന്റ്‌സ്. ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ. പോട്ടെ. അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞു മിഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല.

പക്ഷേ പ്രശ്‌നമുള്ള ഒന്നുണ്ട്. അതിന്റ സ്‌ക്രീന്‍ഷോട്ട് ആണ് ഇട്ടേക്കുന്നത്. ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസേജാണിത്. ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്‌നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ, എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ്സ് ഞാന്‍ ഇനീം ധരിക്കും.

അതിനര്‍ഥം ഞാനെന്നല്ല ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രെവോക്ക് ചെയ്തത്. ഇത്തരം ഡ്രസ്സുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി