നട്ടെല്ലിലെ സ്‌ക്രൂകളും പ്ലേറ്റുകളുമെല്ലാം നീക്കം ചെയ്തു, ഇനി മറ്റൊരു സര്‍ജറി കൂടി നടത്തേണ്ടി വരും: നടി കല്യാണി

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള തന്റെ ദയനീയാവസ്ഥ വ്യക്തമാക്കി നടി കല്യാണി രോഹിത്. 2009 വരെ തെന്നിന്ത്യന്‍ സിനിമകളിലും പിന്നീട് ടെലിവിഷന്‍ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. ‘മുല്ലവള്ളിയും തേന്‍മാവും’, ‘പരുന്ത്’ എന്നീ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.

തന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കല്യാണി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ”കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും ഞാന്‍ വളരെയധികം തളര്‍ന്നു. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍. 2016 ല്‍ ആണ് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടന്നത്. അതിന് ശേഷമാണ് ഞാന്‍ മകള്‍ നവ്യയെ പ്രസവിച്ചത്.”

”പിന്നീട് ആ വേദന വരില്ല, അസുഖം പൂര്‍ണമായും മാറി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആറു മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും വേദന എന്നെ പിടികൂടി. അതുകാരണം ഒരു നട്ടെല്‍ വിദഗ്ധനെ സമീപിച്ചു. ഇനിയൊരിക്കലും കേള്‍ക്കില്ല എന്നു കരുതിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്.”

”നേരത്തെ ചെയ്ത എന്റ ശസ്ത്രക്രിയ വിജയകരമായിരുന്നില്ല എന്ന്. ഇനി മറ്റൊരു ശസ്ത്രക്രിയ കൂടെ നടത്തേണ്ടി വരും. നേരത്തെ ചെയ്ത ശസ്ത്രക്രിയയില്‍ ഘടിപ്പിച്ച സ്‌ക്രൂകളും പ്ലേറ്റുകളും എല്ലാം നീക്കം ചെയ്തു, നട്ടെല്ലില്‍ ഒരു പുതിയ അസ്ഥി കൃത്രിമമായി വയ്ക്കകയും ചെയ്തു.”

”ഈ വേദനയില്‍ ഉടനീളം എനിക്കൊപ്പം, എന്നെ ഏറ്റവും നല്ല രീതിയില്‍ പരിപാലിച്ചത് അഞ്ചു വയസ്സുള്ള എന്റെ മകളാണ്. അവള്‍ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. അവള്‍ എന്നോടു കാണിക്കുന്ന സഹാനുഭൂതിയും അനുകമ്പയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇനിയൊരു നീണ്ട പാത എന്റെ മുന്നിലുണ്ട്.”

”അവിടെ എനിക്കു വേണ്ടി ഞാന്‍ തിരഞ്ഞെടുത്ത എന്റെ കുടുംബത്തോട് നന്ദിയും കടപ്പാടുമുണ്ട്. പ്രതീക്ഷയുണ്ട്. ദയവു ചെയ്ത് ആരും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. ഇപ്പോള്‍ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍” എന്നാണ് കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം