ആ സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഞാന്‍ ഡിപ്രഷനിലായി; വെളിപ്പെടുത്തി നടി കല്യാണി

ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി കല്യാണി രോഹിത്. ഒരു കാലത്ത് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് കല്യാണി രോഹിത്. മുല്ലവള്ളിയും തേന്‍മാവും അടക്കമുള്ള മലയാള സിനിമകളിലും മിനിസ്‌ക്രീനിലും കല്യാണി തിളങ്ങിയിരുന്നു. എന്നാല്‍ ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

ഡിപ്രഷന്‍ ബാധിച്ചത് അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നടിയെ അലട്ടിയിരുന്നു. ഇതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛന്‍ മദ്യപിക്കുകയും അമ്മയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു.”

”ചെറുപ്പം മുതലേ അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാനും അമ്മയും ഒരു ഷോയില്‍ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ട് എന്നെ ഒരു പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുത്തു. പക്ഷേ അച്ഛന്‍ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയില്‍ പങ്കെടുത്തു. അതുവഴിയാണ് സിനിമ ലഭിച്ചത്.”

”ഇതിനിടെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛന്റെ മര്‍ദനത്തിനിടെ അമ്മ പലപ്പോഴും തളര്‍ന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നില്‍ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്.”

”എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. 21-ാം വയസില്‍ വിവാഹം കഴിക്കാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വിവാഹം കഴിച്ചു. അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ചു.”

”ആ സമയത്താണ് ഡിപ്രഷന്‍ എന്നെ ബാധിച്ചത്. ഒരു ദിവസം എനിക്ക് ഉണരാന്‍ കഴിഞ്ഞില്ല. എനിക്ക് എന്റെ കാല്‍ അവിടെ ഉണ്ടെന്ന് പോലും അറിയാന്‍ കഴിയുന്നില്ലായിരുന്നു. എന്റെ നട്ടെല്ലിന് ഒരു മേജര്‍ ഓപ്പറേഷന്‍ നടത്തി. അതിന് ശേഷം ഞങ്ങള്‍ വിദേശത്തേക്ക് പോയി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു” എന്നാണ് കല്യാണി പറയുന്നത്.

Latest Stories

കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കിയ പകരക്കാരൻ; കേരള ബ്ലാസ്റ്റേഴ്സിന് ഹോം മത്സരത്തിൽ തോൽവി

'ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും'; അറിയാം ഇലോൺ മസ്കകിൻ്റെ 'പ്രെഗ്നൻസി' റോബോട്ടുകളെപ്പറ്റി

ഇന്നസെന്റ് മരിച്ചതിന് ശേഷം കറുപ്പ് വ്സ്ത്രം മാത്രമേ ധരിച്ചിട്ടുള്ളു, അദ്ദേഹം ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്: ആലീസ്

'നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി'; തോമസ് കെ.തോമസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ആന്റണി രാജു

'പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ്, എൽഡിഎഫ് ചട്ടം ലംഘിച്ചു'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

ചാടിപ്പോയി ശിവസേനയിലെത്തിയ കോണ്‍ഗ്രസുകാരന്റെ അങ്കം; വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ'; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എൻഎൻ കൃഷ്‌ണദാസ്

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും