വിവാഹം കഴിഞ്ഞ നടി എന്ന വേര്‍തിരിവില്ല, മലയാളത്തില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും സംവിധായകര്‍ എന്നെ വിളിക്കുന്നുണ്ട്: കനിഹ

മലയാള സിനിമയോടും പ്രേക്ഷകരോടും തനിക്ക് ബഹുമാനമാണെന്ന് നടി കനിഹ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ മലയാള സിനിമയെ കുറിച്ച് സംസാരിച്ചത്. ഒരു വിവാഹം കഴിഞ്ഞ നടി എന്ന നിലയിലോ അല്ലാതെയോ മലയാള സിനിമയില്‍ ഇതുവരെ യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ് കനിഹ പറയുന്നത്.

മലയാള സിനിമയോടും പ്രേക്ഷകരോടും വലിയ ബഹുമാനമാണ്. ഒരു വിവാഹം കഴിഞ്ഞ നടി എന്ന നിലയിലോ അല്ലാതെയോ തനിക്ക് ഇതുവരെ മലയാള സിനിമയില്‍ നിന്നും യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കില്‍ പോലും സംവിധായകര്‍ തന്നെ വിളിക്കുന്നുണ്ട്. അതിനെ താന്‍ ബഹുമാനിക്കുന്നു എന്നാണ് കനിഹ പറയുന്നത്.

ജോഷി ചിത്രം പാപ്പാന്‍ ആണ് കനിഹ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

Read more

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി സിനിമയിലും കനിഹ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഭാഗ്യദേവത, പഴശ്ശിരാജ, മാമാങ്കം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ദ്രോണ തുടങ്ങി നിരവധി ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായ താരമാണ് കനിഹ. തെന്നിത്യന്‍ സിനിമകളില്‍ സജീവമായ താരം മലയാളം സിനിമയോടാണ് അടുത്ത് നില്‍ക്കുന്നത്.