പേരുകൾ മാറി വരുന്നു, സമൂഹത്തിന് യാതൊരു മാറ്റവുമുണ്ടാവുന്നില്ല; പ്രതികരണവുമായി നടി കൃഷ്ണപ്രഭ

സ്ത്രീധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച്  നിരവധി പേരാണ് സ്ത്രീധനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തുന്നത്.

ഇപ്പോഴിതാ സിനിമ- സീരിയൽ അഭിനേത്രിയും നർത്തകിയുമായ കൃഷ്ണപ്രഭയാണ് പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത് വേദനാജനകമാണെന്നും സ്ത്രീധനം വേണമെന്ന് പറഞ്ഞ് വരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൃഷ്ണപ്രഭ ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

“അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്!

അതിന് കാരണം നമ്മൾ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു.

പെൺകുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് “പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..”, വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്!
വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും!” എന്നാണ് കൃഷ്ണപ്രഭ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ