ഞാന്‍ കൈവിട്ടു പോയെന്ന് എന്റെ വീട്ടുകാര്‍ കരുതി, സൈക്കോളജിസ്റ്റ് ആയ എന്നെ സൈക്യാട്രിക് ഹോസ്പിറ്റലിലാക്കി; ലെന പറയുന്നു..

നടി ലെനയുടെ അഭിമുഖങ്ങള്‍ ചര്‍ച്ചയായതോടെ താരം ലൈസന്‍സ്ഡ് ആയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അഭിമുഖങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം എഴുതാന്‍ താന്‍ നടത്തിയ യാത്രകളെ കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഡിപ്രഷന്‍ ബാധിച്ചതിനെ കുറിച്ചടക്കമാണ് ലെന തുറന്നു പറഞ്ഞത്. ”ഞാന്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് ഞാന്‍ പറയുന്നത്.”

”ഒരിക്കല്‍ ഇത് പറഞ്ഞ വഴിക്ക് എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്. എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെല്ലാം അങ്ങനെയാണ് കരുതിയത്. അന്ന് ഞാന്‍ വിവാഹിതയായിരുന്നു. അവര്‍ കരുതി, ഈ കുട്ടി കൈവിട്ടുപോയെന്ന്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു. ചികിത്സയ്ക്കായി.”

”സെല്‍ഫ് റിയലൈസേഷന്‍ എന്ന അനുഭവം വിവരിക്കാനാകില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് എന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത്. എനിക്ക് എന്താണോ ആ സമയത്ത് നല്ലത് എന്ന് നോക്കിയാണ് അന്ന് അവര്‍ അത് ചെയ്തത്. കാരണം ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല.”

”എനിക്ക് അന്ന് ഉറക്കം ആവശ്യമില്ലായിരുന്നു. ഭയങ്കര ആഹ്ലാദത്തിലായിരുന്നു എന്റെ മാനസികാവസ്ഥ. എന്നോട് എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ദൈവമാണ് നിങ്ങള്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കി മയക്കി. വേറൊന്നും ചെയ്തില്ല” എന്നായിരുന്നു ലെന ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി