അമ്മയെ സംവിധായകന്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒഴിവാക്കി, ആ പ്രമുഖ നടന്‍ റൂമില്‍ വന്നു; ദുരനുഭവം പറഞ്ഞ് നടി മഹിമ

സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് നടി മഹിമ. നിരവധി സിനിമകളിലും പരമ്പരകളിലും മഹിമ അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് മഹിമ ഇപ്പോള്‍. കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചാണ് മഹിമ തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമയില്‍ നിന്നും മാറി നിന്നതല്ല തന്നെ ഒതുക്കി നിര്‍ത്തിയതാണ്. ഒരു മൂവിയില്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആണ് സംവിധായകനുമായി സംസാരിക്കേണ്ടി വരുന്നത്. അപ്പോഴാകാം പലതരത്തിലുള്ള സംസാരം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അങ്ങനെ വര്‍ക്ക് ചെയ്യാതെ പോയ പല അനുഭവങ്ങളുമുണ്ട്.

നേരിട്ട് കോള്‍ വരും. നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാല്‍ താന്‍ ഇല്ലെന്ന് വ്യക്തമായി തന്നെ പറയും. എന്നാല്‍ ഇത് മൂലം പിന്നീട് തനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നത്. ഇത്തരത്തില്‍ പൂര്‍ണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ട്.

ഒരു സമയത്ത് സിനിമയില്‍ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കല്‍ ഷോയുടെ ഭാഗമായി അയാളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു.

അദ്ദേഹം തന്റെ റൂമിലേക്ക് കയറി വന്നു. തന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാള്‍ തന്റെ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി താന്‍ അയാളോട് സംസാരിച്ചു. അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നുവെന്നാണ് മഹിമ പറയുന്നത്.

നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള വ്യക്തിയല്ല താന്‍ പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വച്ചു. പിന്നീട് ഇത്തരക്കാര്‍ കാരണം തന്റെ അവസരങ്ങള്‍ വരെ നഷ്ട്ടമായിട്ടുണ്ട്. ഇപ്പോള്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കിന് പുതിയ ഒരു വാക്ക് പ്രൊഡക്ഷന്‍ ഫ്രണ്ട്ലി അല്ല എന്നാണത് എന്നാണ് മഹിമ.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍