ആക്ഷന്‍ പറഞ്ഞതിന് പിന്നാലെ കേബിള്‍ വന്ന് എന്റെ കണ്ണിലടിച്ചു, ആരും തിരിഞ്ഞ് നോക്കിയില്ല, ഒടുവില്‍ കുഴപ്പമായി: മഹിമ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ നടിയാണ് മഹിമ. ഇപ്പോഴിതാ തനിക്ക് ലൊക്കേഷനില്‍ ഉണ്ടായ ഒരു അപകടത്തെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ തന്നോട് കാണിച്ച അവഗണനയെക്കുറിച്ചും നടി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മഹിമ ലൊക്കേഷനില്‍ വച്ച് ഒരപകടമുണ്ടായ സംഭവം വെളിപ്പെടുത്തിയത്.

‘ലൊക്കേഷനില്‍ നിന്ന് അപകടമുണ്ടായിട്ട് തിരിഞ്ഞു നോക്കാത്തൊരു അനുഭവമുണ്ടായിട്ടുണ്ട്. ഷൂട്ടിനിടയില്‍ കണ്ണിന് അപകടം പറ്റിയിരുന്നു. തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം, എവിടെ നിന്നോ മണ്ണില്‍ കിടന്നൊരു കേബിളിന്റെ വള്ളി കൊണ്ടു വന്ന് അഴ കെട്ടി വച്ചു.

ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞതും ഈ കേബിള്‍ വന്ന് എന്റെ കണ്ണില്‍ അടിച്ചു. കണ്ണിന്റെ കൃഷ്ണ മണിയോട് ചേര്‍ന്നാണ് വന്ന് കൊണ്ടത്. കുറേ നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭയങ്കര പ്രശ്നം പോലെ. പക്ഷെ ഇതൊക്കെ നിസാരം സംഭവം എന്ന മട്ടില്‍ അവര്‍ വിട്ടു കളഞ്ഞു.

പക്ഷെ എനിക്ക് കണ്ണ് തുറക്കാന്‍ തന്നെ ബുദ്ധിമുട്ടായി. കണ്ണ് ചുവന്നു. വെള്ളം വരാന്‍ തുടങ്ങി. ഒടുവില്‍ ഡോക്ടറെ കാണണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു. അങ്ങനെ വണ്ടി വിട്ടു തന്നു. ഞാനും അമ്മയും പോയി ഡോക്ടറെ കാണുകയും തിരികെ വരികയും ചെയ്തു. ആരും കൂടെ വന്നിരുന്നില്ല.

ഒരുപാട് ആശുപത്രിയില്‍ പോയി. ഒടുവില്‍ കണ്ണിന്റെ സ്പെഷ്യലിസ്റ്റിനെ കാണിക്കേണ്ടി വന്നു. ഇന്നും കണ്ണിന് പ്രശ്നം വരാറുണ്ട്. മഹിമ പറഞ്ഞു.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്