'അത് മലയാളത്തില്‍ ചെയ്തപ്പോള്‍ അനുപം ഖേര്‍ വന്ന് കെട്ടിപ്പിടിച്ചു'; തുറന്നു പറഞ്ഞ് മാളവിക വെയില്‍സ്

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മാളവിക വെയില്‍സ്. പിന്നീട് സീരിയല്‍ രംഗത്തും മാളവിക സജീവമായി. ബോളിവുഡ് താരം അനുപം ഖേറിന്റെ മുംബൈയിലെ ആക്ടിങ് സ്‌കൂളായ ആക്ടര്‍ പ്രിപ്പേഴ്സില്‍ ചേര്‍ന്ന് പഠിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളാണ് മാളവിക വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.

സിനിമയിലേക്ക് ഇറങ്ങും മുമ്പ് ആ മേഖല നന്നായി മനസിലാക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് അനുപം ഖേറിന്റെ മുംബൈയിലെ ആക്ടിങ് സ്‌കൂളായ ആക്ടര്‍ പ്രിപ്പേഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ നിശ്ചയിച്ചത്. മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്സ് ആണ് ചെയ്തത്. പഠിക്കുമ്പോള്‍ അവിടുത്തെ ഏക മലയാളി വിദ്യാര്‍ത്ഥി താനായിരുന്നു.

പ്രമുഖരായ പല സിനിമാക്കാരുടെ ക്ലാസുകളും അവിടെ ലഭിച്ചു. അനുപം ഖേര്‍ നേരിട്ടും ക്ലാസ് എടുക്കുമായിരുന്നു. അദ്ദേഹത്തിന് എല്ലാ ഭാഷകളോടും ബഹുമാനമാണ്. അനുപം ഖേര്‍ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചതിനെ കുറിച്ചും മാളവിക വ്യക്തമാക്കി. മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു താന്‍ ആക്ടിംഗ് സെഷനുകള്‍ ചെയ്തത്.

മലയാളത്തില്‍ താന്‍ ഡ്രാമ ചെയ്തു കഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് അനുപം ഖേര്‍ വന്ന് കെട്ടിപ്പിടിച്ചു. അതൊരിക്കലും മറക്കാന്‍ കഴിയില്ല. യോഗ, ഡാന്‍സ്, കരാട്ടേ ഒക്കെ പാഠ്യ വിഷയമായി ഉണ്ടായിരുന്നു. മൂന്ന് മാസമേ ഉള്ളൂവെങ്കിലും ടെക്നിക്കല്‍ വശങ്ങള്‍ പോലും അവിടെ നിന്ന് മനസ്സിലാക്കാന്‍ പറ്റി. അത് തന്നെ വളരെ നന്നായി മോള്‍ഡ് ചെയ്തു എന്നും മാളവിക പറഞ്ഞു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം