എന്റെ മെയില്‍ വേര്‍ഷനാണ് ഗൗതം കാര്‍ത്തിക്, അവന്‍ എനിക്ക് സ്‌പെഷ്യല്‍ ആണ്; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജിമ മോഹന്‍

തമിഴ് താരം ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജിമ മോഹന്‍. ദേവരാട്ടം എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായിരുന്നു ഗൗതം കാര്‍ത്തിക്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്.

താന്‍ അഭിമുഖങ്ങളില്‍ മുമ്പ് പങ്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എല്ലാവരും ചോദിക്കാറുള്ളത്, എന്തുകൊണ്ടാണ് നിങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ വരാത്തത് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍ ആഘോഷിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല.

പ്രണയം, വിവാഹം എന്നിവയെല്ലാം രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തേയും ബാധിക്കുന്നതാണ്. ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോള്‍ പുറത്ത് പറയാതിരിക്കില്ല.

ഗൗതം തന്റെ മെയില്‍ വേര്‍ഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്. അവനോട് താന്‍ എന്തും തുറന്ന് പറയും കാരണം താന്‍ പറയുന്നത് കണക്ക് കൂട്ടി അവന്‍ തന്നെ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യാറില്ല.

അവനൊപ്പം മാത്രമല്ല മറ്റ് നായക നടന്മാര്‍ക്കൊപ്പമെല്ലാം താന്‍ പുറത്ത് പോയിട്ടുണ്ട്. അവന്റെ കുടുംബവും തനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവന്‍ എപ്പോഴും സ്‌പെഷ്യലായ വ്യക്തിയാണ്. ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല.

പക്ഷെ തന്റെ വീട്ടുകാരെ അത് ബാധിക്കാറുണ്ട്. ബന്ധുക്കളുടേയും മറ്റുള്ളവരുടേയും ചോദ്യങ്ങളേറെയും കേള്‍ക്കേണ്ടി വരുന്നതും മറുപടി നല്‍കേണ്ടി വരുന്നതും അവരാണ്. അവര്‍ വിഷമിക്കുമ്പോള്‍ തനിക്കും ചെറിയ ബുദ്ധിമുട്ട് തോന്നും. അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് മഞ്ജിമ മോഹന്‍ പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍