'മഞ്ജു വെളുത്തോ, നിങ്ങള് വെളുത്താല്‍ കൊളളില്ലട്ടോ, പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ'; കമന്റുകളോട് താരം

ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് തന്റെയും സുനിച്ചന്റെയും ജീവിതമെന്ന് നടി മഞ്ജു പത്രോസ്. നിറത്തിന്റെ പേരില്‍ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെയാണ് മഞ്ജു പ്രതികരിച്ചിരിക്കുന്നത്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള സൈബര്‍ അറ്റാക്കുകളെ കുറിച്ച് മഞ്ജു പങ്കുവച്ചത്.

ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് തന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് തന്റെ നിറവും എന്ന് മഞ്ജു പത്രോസ് പറയുന്നു. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്നമാണ്. ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോള്‍ ഉറക്കമില്ല.

‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ലട്ടോ, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ’ ഇങ്ങനെയൊക്കെയാണ് കമന്റുകള്‍ വരുന്നത്. മേക്കപ്പ് ഒകെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലര് ചോദിക്കും.

താന്‍ അഭിനയിക്കുന്ന ഒരാളാണ്. തനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ചെയ്യണ്ടേ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കില്‍ താന്‍ കുറച്ച് കറുത്തു പോയാല്‍ എന്താണ് കുഴപ്പം. ‘ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലര് പറയും. ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് തനിക്കറിയില്ല എന്നും താരം പറയുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്