അതുകൊണ്ടാണല്ലേ പെണ്ണാണെന്ന് എടുത്ത് പറഞ്ഞത്, നന്നായെന്ന് വിമര്‍ശനം; മറുപടി നല്‍കി മഞ്ജു സുനിച്ചന്‍

ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച പൊലീസ് ഉദ്യോഗസ്ഥ ആനിയെ അഭിനന്ദിച്ചു കൊണ്ടുള്ള നടി മഞ്ജു സുനിച്ചന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നീ ഒന്ന് മനസിലാക്കണം… നീ പെണ്ണാണ് വെറും പെണ്ണ്, ??
ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല.??
നിലത്തു നിക്കെടി.. അഭിപ്രായം പറയാറാകുമ്പോള്‍ ചോദിക്കാം.. ഇപ്പൊ ഇവിടെ പറയാന്‍ ആണുങ്ങള്‍ ഉണ്ട് ??
ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളില്‍ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.. ഇതും ഇതിനപ്പുറവും.
ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്.

ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല..
നമുക്കുള്ള പാഠമാണ്..
നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാന്‍ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും..
സ്വയം തിരിച്ചറിയൂ..
സ്വന്തം കഴിവുകളിലേക്ക് നോക്കു..

നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്… അഭിമാനം ആനി ശിവ????. നിങ്ങള്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും പ്രചോദനം ആണ്??
NB : നിങ്ങളുടെ ഉയര്‍ച്ച കളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആള്‍ക്കാര്‍ ഉണ്ട്.. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് “സമൂഹം” എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത്.. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കുന്നത്.. ആ ഒരു പാഴ്‌സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂ

അതേസമയം മഞ്ജുവിന്റെ പോസ്റ്റിന് കമന്റിലൂടെ ചിലര്‍ വിമര്‍ശനവുമായി എത്തി. ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ, അതിന്റെ ഒന്നുംപേര് മഞ്ജു എന്നും അല്ല എന്നായിരുന്നു ഇതിന് മഞ്ജു നല്‍കിയ മറുപടി. അതെ. പക്ഷെ ആണ്‍ വേഷം കെട്ടിയാലേ ചന്തമുള്ളൂ എന്ന് അതിന് തോന്നി.. അതുകൊണ്ടാണല്ലേ പെണ്ണാണെന്ന് എടുത്ത് പറഞ്ഞത്. നന്നായി. ഇല്ലങ്കില്‍ മനസിലാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനും മഞ്ജു മറുപടി നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഒറ്റപെടുമ്പോള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപെടാന്‍ ഒരു വഴി കണ്ടെത്തിയതാണ്. അതും തെറ്റായി കാണരുത് സഹോ എന്നായിരുന്നു മറുപടി.

Latest Stories

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു