'നീ ഒരു പീറയാടി...കെട്ടിയവനെ ചുട്ടു തിന്നില്ലേ'; കമന്റിട്ട ആളെ കണ്ടു കിട്ടാന്‍ സഹായിക്കണമെന്ന് മഞ്ജു സുനിച്ചന്‍

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരമാണ് മഞ്ജു സുനിച്ചന്‍. തന്റെ പോസ്റ്റുകള്‍ക്ക് എല്ലായ്‌പ്പോഴും മോശം കമന്റുകള്‍ ഇടുന്ന ഒരു വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.

മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് മോശം രീതിയില്‍ ഇയാള്‍ കമന്റ് ചെയ്യുന്നത്. കമന്റുകളുടെയും കമന്റിടുന്ന ജോര്‍ജ് വി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് മഞ്ജു ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

കൊറോണ പ്രതിസന്ധിക്കിടെ നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് പോസ്റ്റ് സ്‌കിപ് ചെയ്യാം. ഭര്‍ത്താവിനെ കുറിച്ച് വളരെയധികം ആധിയുള്ള ഇയാളെ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുകയാണ്, കണ്ടു കിട്ടാന്‍ സഹായിക്കണം എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു.

“”കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം.. എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം.. കോണ്‍ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം..”” എന്നാണ് മഞ്ജുവിന്റെ കുറിപ്പ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്