പേളി വിളിച്ച് മോശമായി സംസാരിച്ചു, ആ സിനിമയില്‍ അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതടക്കം പുള്ളിക്കാരിക്ക് പ്രശ്‌നമായിട്ടുണ്ട്: മറീന മൈക്കിള്‍

നടിയും അവതാരകയുമായ പേളി മാണിയുമായുള്ള പ്രശ്‌നത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടി മറീന മൈക്കിള്‍. ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് അവതാരക പിന്മാറി എന്ന് അടുത്തിടെ മറീന പറഞ്ഞിരുന്നു. തന്നെ പോലെ രൂപസാദൃശ്യമുള്ള പ്രമുഖ അവതാരക എന്ന് മറീന പറഞ്ഞതോടെ ഇത് പേളിയാണെന്ന കാര്യം ചര്‍ച്ചയായി. ഈ വിഷയത്തില്‍ പ്രതികരിച്ച് പേളി രംഗത്തെത്തുകയും ചെയ്തിരുന്നു.

താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു ഷോയില്‍ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകര്‍ക്കില്ല ഷോ പ്രൊഡ്യൂസര്‍ക്കാണെന്നുമാണ് പേളി പറഞ്ഞത്. ഷോയുടെ ഭാരവാഹികള്‍ തന്നേയും മെറീനയെയും ആശയകേകുഴപ്പത്തിലാക്കിയതാണ് എന്നായിരുന്നു പേളി പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ട വിശദീകരണം പേളി പിന്നീട് നീക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറീന ഇപ്പോള്‍. പേളി തന്നെ വിളിച്ച് മോശമായി സംസാരിച്ചു എന്നാണ് മറീന പറയുന്നത്. ആരുടേയും പേര് പറയാനോ അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്ലോക്ക് ചെയ്യാനോ ഒന്നും ഉദ്ദേശിച്ചല്ല അന്നത്തെ സംഭവം ഞാന്‍ വെളിപ്പെടുത്തിയത്. പേര് പറയാതെ സംഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്.

പേളി എന്നെ സാനിഫ് എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഫോണില്‍ നിന്നും വിളിച്ചിരുന്നു. എന്നോട് സംസാരിച്ചു. ഒരുപാട് കണ്‍വിന്‍സ് ചെയ്യിക്കാന്‍ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചത്. ഫ്‌ലവേഴ്‌സിലെ കട്ടുറുമ്പ് എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠന്‍ നായര്‍ സാറും പേളിയും തമ്മില്‍ ഇഷ്യൂസ് ഉണ്ടായിരുന്നു. അത് സംസാരിക്കുമ്പോഴാണ് ഞാനുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് പ്രോഗ്രാം പ്രൊഡ്യൂസര്‍ പറഞ്ഞത്.

സ്വാസികയും ഉണ്ടായിരുന്നു. അപ്പോഴാണ് പുള്ളിക്കാരിക്ക് എന്നോട് പ്രശ്‌നമുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. പക്ഷെ പുറത്ത് നിന്ന് കാണുമ്പോഴൊക്കെ പുള്ളിക്കാരി ഭയങ്കര വ്യത്യസ്തമായി പെരുമാറും. ആ സംഭവം ചാനലുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാതിരിക്കേണ്ട ആവശ്യം എനിക്കില്ല. കാരണം പുള്ളിക്കാരി തന്നെ വേറൊരു ആര്‍ട്ടിസ്റ്റിന്റെ എടുത്ത് ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്.

മുംബൈ ടാക്‌സി സിനിമയില്‍ ഇവരെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതും പുള്ളിക്കാരിക്ക് പ്രശ്‌നമായിട്ടുണ്ട്. പുള്ളിക്കാരി മോശമായി എന്നോട് സംസാരിച്ചിട്ടാണ് കോള്‍ അവസാനിപ്പിച്ചത്. ഞാന്‍ ഇപ്പോഴും ഇന്റസ്ട്രിയില്‍ എക്‌സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് പുള്ളിക്കാരിക്ക് അറിയില്ലായിരുന്നു എന്നൊക്കെ സംസാരിച്ച് ഇന്‍സള്‍ട്ട് ചെയ്തിട്ടാണ് കോള്‍ കട്ട് ചെയ്തത് എന്നാണ് മറീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

ശിശുക്ഷേമ സമിതിയിലെ ആയമാരെ സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഉപദ്രവമേറ്റ കുട്ടികളെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍