'എം.ഡി.എം.എ എടുക്കട്ടെ' എന്ന് പ്ലസ് ടു-വിലെ ആണ്‍കുട്ടികള്‍ ചോദിച്ചു, ചോക്ലേറ്റ് ആണെന്നായിരുന്നു ഞാന്‍ വിചാരിച്ചത്..: മീനാക്ഷി

സ്‌കൂളിലെ ആണ്‍കുട്ടികള്‍ തന്നോട് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിച്ച് വന്നിട്ടുണ്ടെന്ന് ബാലതാരം മീനാക്ഷി. ഒരു സ്‌കൂളില്‍ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് ചില വിദ്യാര്‍ത്ഥികള്‍ തന്നോട് ചോദിച്ചത് എന്നാണ് മീനാക്ഷി പറയുന്നത്.

വിജയ് യേശുദാസ് നായകനായ ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രത്തിലാണ് താനിപ്പോള്‍ അഭിനയിക്കുന്നത്. ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളില്‍ നടക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം താന്‍ കളിച്ചും ചിരിച്ചും നടന്നു.

ഈ സമയം പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു. അവര്‍ ഒരുപക്ഷെ തമാശയ്ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് താന്‍ കേട്ടിട്ടില്ല.

‘എം ആന്റ് എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞു, ‘ഓ..നിങ്ങളുടെ കയ്യിലുണ്ടോ? എങ്കില്‍ തന്നോളൂ..’ പെട്ടന്ന് അവര്‍ അത്ഭുതപ്പെട്ടു. കുറച്ചു കഴിഞ്ഞ് കുട്ടികള്‍ തന്റെ അടുത്ത് വന്ന് ചോദിച്ചു, ‘നീ എന്താണെന്ന് ഓര്‍ത്തിട്ടാ വേണമെന്ന് പറഞ്ഞത്’ എന്ന്.

ഇവിടെ എംഡിഎംഎയുടെ ഉപയോഗത്തിനെതിരെ ക്ലാസ് എടുക്കുന്നത് കേട്ടപ്പോള്‍ ഈ അനുഭവമാണ് തനിക്ക് ഓര്‍മ്മ വന്നത് എന്നാണ് മീനാക്ഷി പറയുന്നത്. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് മീനാക്ഷി സംസാരിച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്