ദിലീപ് ആണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ചിരിച്ചു.. മലയാള സിനിമ കാണുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോകും, കാരണമുണ്ട്: മോഹിനി

ദിലീപുമായുള്ള സുഹൃദ് ബന്ധത്തെ കുറിച്ച് പറഞ്ഞ് നടി മോഹിനി. ‘നാടോടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി സജീവമായ താരമാണ് മോഹിനി. ‘പരിണയം’ എന്ന ക്ലാസിക് ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ശേഷം മോഹിനി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോള്‍ മുതലുള്ള സൗഹൃദത്തെ കുറിച്ചാണ് മോഹിനി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അദ്ദേഹം തനിക്ക് പഠിപ്പിച്ച് തരുമായിരുന്നു. ദിലീപിനൊപ്പം ആദ്യം ചെയ്ത സിനിമ ‘കുടുംബകോടതി’ ആണ് ചെയ്തത്.

ദിലീപിനോട് തമിഴിലാണ് അന്ന് സംസാരിച്ചിരുന്നത്. മുറി തമിഴായിരുന്നു അന്ന് ദിലീപ് സംസാരിച്ചത്. കുടുംബകോടതിയില്‍ ദിലീപാണ് തന്റെ നായകനെന്ന് ആദ്യം അറിയില്ലായിരുന്നു. സെറ്റില്‍ ചെന്ന് ദിലീപ് മേക്കപ്പോടെ വന്ന് താനാണ് പെയറെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ചിരിച്ചു. ദിലീപുമായി നല്ലൊരു ഫ്രണ്ട്ഷിപ്പാണുള്ളത്.

ഇപ്പോള്‍ കണ്ടാലും അതേ സൗഹൃദം ഉണ്ടാകും എന്നാണ് മോഹിനി പറയുന്നത്. മലയാള സിനിമയില്‍ താന്‍ തിരിച്ചു വരവ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മോഹിനി പറയുന്നുണ്ട്. ഭര്‍ത്താവ് മലയാള സിനിമകള്‍ കാണുമ്പോള്‍ താന്‍ എഴുന്നേറ്റ് പോകും. കാരണം മലയാള സിനിമ ഫീല്‍ഡ് ഒരുപാട് മിസ് ചെയ്യുന്നുണ്ട്.

Read more

കേരളവും ക്യാമറയുമെല്ലാം മിസ് ചെയ്യുന്നുണ്ട്. നല്ല ചാന്‍സ് കിട്ടിയാല്‍ ഇനിയും മലയാള സിനിമയിലേക്ക് തിരിച്ച് വരും. ഇരുപത് കൊല്ലം കഴിഞ്ഞാലും ആളുകള്‍ തന്നെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യണമെന്നത് മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി പറയുന്നത്.