പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

വിവാഹത്തിന് മുമ്പ് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു നടി മോഹിനി. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മലയാളത്തില്‍ ദിലീപിനൊപ്പവും തമിഴില്‍ പ്രശാന്തിനൊപ്പവുമാണ് തന്നെ കുറിച്ച് ഗോസിപ്പുകള്‍ എത്തിയത് എന്നാണ് മോഹിനി പറയുന്നത്. ”എന്നെ കുറിച്ച് റൂമറുകള്‍ വന്നത് രണ്ട്-മൂന്ന് പേര്‍ക്കൊപ്പമാണ്. പ്രശാന്തിനൊപ്പം ചേര്‍ത്ത് ഗോസിപ്പ് വരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മലയാളത്തില്‍ ദിലീപ് എന്നെ കുറിച്ചും നിന്നെ കുറിച്ചും ഗോസിപ്പുണ്ടെന്ന് പറയുമായിരുന്നു.”

”അത് എങ്ങനെ നിന്റെ കാതില്‍ മാത്രം എത്തുന്നു, എന്നോട് ആരും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ പറയും. പക്ഷെ പ്രശാന്തിനെ കുറിച്ച് എന്നോട് ആളുകള്‍ ചോദിക്കും. പ്രശാന്തിന്റെ പിതാവ് ത്യാഗരാജന്‍ അങ്കിളിനും ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. അവനെ ഒരു ക്ലാസ്‌മേറ്റിനെ പോലെയാണ് ഞാന്‍ കണ്ടത്.”

”ഷൂട്ടിംഗിനിടെ കുട്ടികളായ ഞങ്ങള്‍ ഒരുമിച്ച് കളിക്കും. പ്രശാന്തിനൊപ്പം റൂമര്‍ വന്നപ്പോള്‍ എനിക്ക് പേടി ഇല്ല. വിദേശ ഷോയ്ക്ക് പ്രശാന്തിനൊപ്പം പോയിട്ടുണ്ട്. അപ്പോള്‍ പ്രശാന്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ നല്ല പോലെ നോക്കി. ഇതെല്ലാം കൊണ്ടാണ് ഗോസിപ്പ് വന്നതെന്ന് കരുതുന്നു.”

”എന്നാല്‍ ഞാനും പ്രശാന്തും വഴക്കിടാത്ത നാളുകളില്ല. ക്ലാസ്‌മേറ്റ്‌സിനെ പോലെയാണ്. അയ്യേ, പയ്യന് ഡയലോഗ് പറയാനാകുന്നില്ലെന്ന് ഞാന്‍ പറയും. ഈ പെണ്ണിന് ഈ ഡാന്‍സ് പറ്റില്ലെന്ന് പ്രശാന്തും പറയുമായിരുന്നു. മലയാള സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ പ്രശാന്തുമായുള്ള സൗഹൃദം പോയി” എന്നാണ് മോഹിനി പറയുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമാെപ്പം അമേരിക്കയിലാണ് മോഹിനി താമസിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ