ഞാന്‍ പറഞ്ഞ വാക്കില്‍ കേറി പിടിച്ചു ഷെയര്‍ ചെയ്ത് സമയം കളയാതെ... നമ്മളെ വിട്ടുപോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കൂ: മുക്ത

സ്റ്റാര്‍ മാജിക് പരിപാടിയില്‍ മുക്ത നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. മകളെ കുറിച്ച് മുക്ത നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. മുക്തയുടെ നിലപാടിനെ വിമര്‍ശിച്ച് നടിയുടെ ഔദ്യോഗിക പേജിലും വിമര്‍ശനങ്ങളും അധിക്ഷേപ കമന്റുകളും വ്യാപകമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയാണ് താരം.

‘അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ… ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി… പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം…. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ” എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുക്ത കുറിച്ചിരിക്കുന്നത്.

അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത സ്റ്റാര്‍ മാജിക് പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്‍കിയ ഉത്തരമാണ് വിവാദമായത്. ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിംഗ്, ക്ലീനിംഗ്  എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു മുക്തയുടെ മറുപടി.

‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ…ആര്‍ട്ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,’ എന്നായിരുന്നു വിവാദമായ മുക്തയുടെ മറുപടി.

View this post on Instagram

A post shared by muktha (@actressmuktha)

Read more