അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്, പ്രിപ്പേര്‍ ആയിരുന്നില്ല.. ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല: മൈഥിലി

ഗര്‍ഭിണി ആയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടി മൈഥിലി. തങ്ങള്‍ കുഞ്ഞിനായി പ്രിപ്പയേര്‍ഡ് ആയിരുന്നില്ലെന്നും അപ്രതീക്ഷിതമായി വന്ന കുഞ്ഞ് അതിഥിയാണ് കുഞ്ഞെന്നുമാണ് മൈഥിലി പറയുന്നത്. ഓണാംശകള്‍ നേര്‍ന്നു കൊണ്ടായിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇതൊരു ഗോള്‍ഡണ്‍ പിരീയഡ് ആയിട്ടാണ് കാണുന്നത്. അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്. പ്രിപ്പേര്‍ ആയിരുന്നില്ല. തനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാന്‍ വലിയ ആഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളില്‍ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായശേഷം സമ്പത്ത് ഭയങ്കര കെയറിങാണ്. സമ്പത്ത് ഇപ്പോള്‍ തന്നെ കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടിയാല്‍ മതിയെന്നുള്ള രീതിയിലാണ്. യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം നടത്താന്‍. ഗര്‍ഭിണിയായതിന്റെ പേരില്‍ തന്നെ അധികമാരും ഉപദേശിക്കാറില്ല.

സമ്പത്തിന്റെ വീട്ടുകാരും നല്ല സ്‌നേഹത്തിലാണ് നോക്കുന്നത്. കൊടൈക്കനാലില്‍ വച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടുമുട്ടിയത്. പിന്നീട് തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പ്രണയമായി. ആദ്യം പ്രണയം പറഞ്ഞത് സമ്പത്താണ്. താന്‍ ആഗ്രഹിച്ചത് പോലെയൊരു ജീവിതമാണ് കിട്ടിയത്.

അതില്‍ അതീവ സന്തോഷവതിയാണ്. വിവാഹശേഷവും അഭിനയം തുടരുന്നതില്‍ സമ്പത്തിന് എതിര്‍പ്പില്ല. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത് എന്നാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറയുന്നത്. ‘ചട്ടമ്പി’യാണ് ഇനി മൈഥിലിയുടെതായി റിലീസിനൊരുങ്ങുന്ന സിനിമ. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായകന്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു