മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.. ക്ഷേത്രത്തില്‍ മോശം അനുഭവം; അപമര്യാദയായി പെരുമാറിയെന്ന് നമിത

മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ തന്നെയും ഭര്‍ത്താവിനെയും ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവച്ചുവെന്ന് നടിയും ബിജെപി നേതാവുമായ നമിത. താന്‍ ഹിന്ദുവാണെന്നതിന്റെ തെളിവ് ഹാജരാക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടെന്നും നമിത പറഞ്ഞു. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയതായിരുന്നു നമിത.

തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് നമിത സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ”വണക്കം. ആദ്യമായി, എന്റെ സ്വന്തം നാട്ടില്‍ എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ട അന്യായം ഉണ്ടായി. എന്നോട് അതിനെ കുറിച്ച് ചോദിച്ചതല്ല, പകരം എന്നോട് എങ്ങനെയാണ് ചോദിച്ചത് എന്നതാണ് പ്രശ്‌നം.”

”വളരെ പരുഷവും അഹങ്കാരവും കാണിച്ച ഉദ്യോഗസ്ഥനും അയാളുടെ സഹായിയും. ഈ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഞാന്‍ പി.കെ. ശേഖര്‍ ബാബു ജിയോട് അഭ്യര്‍ത്ഥിക്കുന്നു, ഒരുപക്ഷേ എനിക്ക് ഉദ്യോഗസ്ഥനെ കുറിച്ച് തെറ്റ് പറ്റിയതാകാം.”

”ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനും തിരക്ക് ഉണ്ടാക്കാതിരിക്കാനും, ക്ഷേത്ര സന്ദര്‍ശന വേളയില്‍ ഞങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. ഞങ്ങള്‍ വിശദീകരിച്ചെങ്കിലും ചില തെളിവുകള്‍ ഹാജരാക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ ഞങ്ങള്‍ മുന്‍പും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.”

”എന്നാല്‍ മതത്തിന്റെ തെളിവ് നല്‍കാന്‍ പറയുന്നത് ഇതാദ്യമാണ്. അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും, എനിക്ക് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നു. രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നുള്ള ഒരു വിനോദസഞ്ചാരി അല്ലെങ്കില്‍ മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരാള്‍ ക്ഷേത്രം സന്ദര്‍ശിച്ചാല്‍, അവരോടും ഇങ്ങനെ പെരുമാറുമോ?”

”അത് ക്ഷേത്രത്തിന്റെ പ്രതിച്ഛായയെ മോശമാക്കും” എന്നാണ് നമിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, മാസ്‌ക് ധരിച്ചതിനാലാണ് വിവരങ്ങള്‍ തേടിയതെന്നും ഇത് പതിവ് രീതിയാണെന്നും ക്ഷേത്രം അധികൃതര്‍ പ്രതികരിച്ചു. മാസ്‌ക് ധരിച്ചതിനാല്‍ നമിതയാണ് വന്നതെന്ന് മനസിലായില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു