എന്നെ തട്ടിക്കൊണ്ടു പോയി, ആദ്യം എനിക്ക് മനസിലായിരുന്നില്ല.. ഗ്ലാമര്‍ ക്യൂന്‍ ആയതിനാല്‍ അഭിനയിക്കാന്‍ അറിയില്ല എന്നാണ് പലരും കരുതിയത്: നമിത

ഗ്ലാമറസ് വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് നമിത. ഗ്ലാമര്‍ ക്യൂന്‍ എന്ന പേരിലാണ് നമിത അറിയപ്പെട്ടിരുന്നതും. ഇപ്പോഴിതാ, താന്‍ സിനിമാ രംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നമിത. ആരാധകര്‍ 2010ല്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ കുറിച്ച് അടക്കം തുറന്നു പറഞ്ഞാണ് നമിത രംഗത്തെത്തിയിരിക്കുന്നത്.

”എന്നെ തട്ടിക്കൊണ്ട് പോകുകയാണെന്ന് ഞാന്‍ അറിയില്ലായിരുന്നു. ഐ പാഡില്‍ പാട്ട് കേട്ടിരിക്കുകയായിരുന്നു ഞാന്‍. ആ സമയത്തെ എന്റെ മാനേജര്‍ ജോണ്‍ അടുത്തിരിക്കുന്നുണ്ട്. ഫോണില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ ഈ വണ്ടി അയച്ചില്ലല്ലോ, അപ്പോള്‍ ഇതാരാണ് എന്നൊക്കെയുള്ള സംസാരം കേട്ടു. ഞാന്‍ മയങ്ങവെ പെട്ടെന്ന് വണ്ടി നിന്നു.”

”രണ്ട് വശത്തും രണ്ട് കാറുകള്‍ വീതം. മുഴുവന്‍ പൊലീസ്. സൈറണിട്ടിട്ടുണ്ട്. ഞാന്‍ ഭയന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ജോണ്‍ വന്ന് എന്റെ കൈ പിടിച്ച് വാ എന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു. നമ്മള്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ടതാണെന്ന് ജോണ്‍ പറഞ്ഞു. ഞാന്‍ ചിരിക്കുകയായിരുന്നു. ഇല്ല, നമ്മളെ തട്ടിക്കൊണ്ട് പോയത് തന്നെയായിരുന്നെന്ന് ജോണ്‍.”

”അപ്പോഴാണ് താന്‍ വിശ്വസിച്ചത്. പല അനുഭവങ്ങളും സിനിമ പോലെ തന്നെയായിരുന്നു” എന്നാണ് നമിത ഒരു തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ഗ്ലാമര്‍ ക്യൂന്‍ എന്ന് വിളിക്കുന്നതിനാല്‍ തനിക്ക് അഭിനയം അറിയില്ല എന്നാണ് പലരും കരുതുന്നതെന്നും നമിത പറയുന്നുണ്ട്.

”ഗ്ലാമര്‍ ക്യൂന്‍ എന്നാല്‍ ഗ്ലാമറിന് വേണ്ടി മാത്രമാണ്, അഭിനയം വരില്ലെന്ന് പലരും കരുതുന്നു. എന്റെ ഏറ്റവും പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കണ്ടത് നീലകണ്ഠ എന്ന കന്നഡ ചിത്രത്തിലാണ്. രവിചന്ദ്രന്‍ സര്‍ എന്നെ വിശ്വസിച്ച് തന്ന അവസരമാണ്. വേറെ ഒരുപാട് പേര്‍ ഗ്ലാമറിന് വേണ്ടി മാത്രമാണ് എന്നെ ഉപയോഗിച്ചത്” എന്നാണ് നമിത പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു