വെടിയാണോ എന്ന് പച്ചയ്ക്ക് ചോദിച്ചു, ഞാന്‍ യെസ് തന്നെ പറഞ്ഞു.. ഇത് മലയാളികളുടെ പ്രശ്‌നമാണ്: നയന എല്‍സ

തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി നയന എല്‍സ തുറന്നു പറഞ്ഞിരുന്നു. ‘ജൂണ്‍’ എന്ന സിനമയിലൂടെയാണ് നയന ശ്രദ്ധ നേടിയത്. ലോക്ഡൗണ്‍ കാലത്ത് താരം പുത്തന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ടുമായി എത്തിയിരുന്നു. മുടി ബ്ലോണ്ട് ചെയ്ത്, ഷോര്‍ട്സ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു പങ്കുവച്ചത്.

ഇതിനെ തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ട മോശം കമന്റുകളെ കുറിച്ചാണ് നയന പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഓക്കെയായിരുന്നു. ഫെയ്സ്ബുക്കില്‍ ആയിരുന്നു പ്രശ്നം മൊത്തം. എന്തൊക്കെ കമന്റുകളാണ് വന്നത്. ഷോര്‍ട്സും വൈറ്റ് ടീഷര്‍ട്ടുമാണ് ധരിച്ചത്.

സാരിയിലൊക്കെ ആണല്ലോ കണ്ടിട്ടുള്ളത് അതുകൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. അതിനാല്‍ താന്‍ അന്നൊന്നും പറഞ്ഞില്ല. പിന്നെ മാലിദ്വീപില്‍ പോയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ബിക്കിനിയൊന്നുമല്ല. ഷോര്‍ട്സ് തന്നെയായിരുന്നു. കുറച്ച് വയറൊക്കെ കാണാം എന്ന് മാത്രം.

പക്ഷെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് എന്നെ ടാഗ് ചെയ്ത് പോസ്റ്റിട്ടിരിക്കുന്നു. ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. താനത് കാണും എന്നുറപ്പിക്കാന്‍ തന്നെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. പച്ചയ്ക്ക് പറഞ്ഞാല്‍ ‘വെടി യെസ് ഓര്‍ നോ’ എന്നായിരുന്നു.

സാരിയുടുത്ത ചിത്രത്തിനെയാണ് പറയുന്നത്. സൈക്കോ ആണെന്ന് തോന്നുന്നു. നമ്മളെ വേദനിപ്പിക്കുമ്പോള്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണ്. താന്‍ അതില്‍ യെസ് എന്ന് ടിക് ചെയ്തു. അവര്‍ക്കാ സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ. ആ പേജ് റിപ്പോര്‍ട്ട് ചെയ്തു.

‘ഉല്ലാസം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഒരു ഫോട്ടോ ഇട്ടിരുന്നു. വിഷമിച്ചിരിക്കുന്ന ചിത്രമായിരുന്നു. അതിനൊരാള്‍ കമന്റ് ചെയ്തത് ‘തലേന്ന് അടിച്ചതിന്റെ ഹാങ് ഓവര്‍ മാറിയില്ലേ’ എന്നായിരുന്നു. ഇത് മലയാളികളുടെ പ്രശ്‌നമാണ് എന്നാണ് നയന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്