'റാണിയമ്മക്ക് ഇന്ന് ഷൂട്ട് ഇല്ലേ' എന്ന് ആളുകള്‍ വന്ന് ചോദിക്കും, പത്തു വര്‍ഷം സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിച്ചറിഞ്ഞിരുന്നില്ല: നിഷ മാത്യു

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷം ആയെങ്കിലും തന്നെ ആള്‍ക്കാര്‍ തിരിച്ചറിയുന്നത് സീരിയല്‍ നടി എന്ന നിലയ്ക്കാണെന്ന് നിഷ മാത്യു. 2012ല്‍ പുറത്തിറങ്ങിയ ‘ഷട്ടര്‍’ എന്ന സിനിമയിലൂടെയാണ് നിഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ‘കൂടെവിടെ’ എന്ന സീരിയലിലെ റാണിയമ്മ എന്ന കഥാപാത്രമാണ് നടിയെ ശ്രദ്ധേയാക്കിയത്.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് പത്തു വര്‍ഷം ആയി. പത്താമത്തെ സിനിമയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. എന്നാല്‍ ഇതുവരെയും ആള്‍ക്കാര്‍ തന്നെ സിനിമ നടി എന്ന നിലക്ക് വന്ന് പരിചയപ്പെട്ടിട്ടില്ല. പക്ഷേ പകരം ടെലിവിഷന്‍ സീരിയലിലെ കഥാപാത്രമാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത്.

പടച്ചോനെ ഇങ്ങള് കാത്തോളീന്റെ ഷൂട്ട് നടന്നത് കോഴിക്കോടാണ്. രാവിലെ അവിടെയുള്ള ആള്‍ക്കാര്‍ വന്ന് തന്നോട് ചോദിക്കും, ‘റാണിയമ്മക്ക് ഇന്ന് ഷൂട്ട് ഇല്ലേ’ എന്ന്. ജോയ് മാത്യുവിന്റെ ഷട്ടറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ദുബായില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടായിരുന്നു. ജോയ് മാത്യുവിനെ നേരത്തെ അറിയാമായിരുന്നു.

ലാലിന്റെ ഭാര്യയായിട്ടായിരുന്നു ഷട്ടറില്‍ അഭിനയിച്ചത്. അന്ന് സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രണ്ട് ദിവസം അഭിനയിച്ച് തിരികെ പോകേണ്ടി വന്നാലോ എന്ന് വിചാരിച്ച് ദുബായില്‍ നിന്ന് നാട്ടിലേക്ക് സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് ആരോടും പറയാതെയാണ് വന്നിരുന്നത്.

അഞ്ച് നല്ല സിനിമകള്‍ നല്ല സംവിധായകരൊപ്പവും നല്ല ക്രൂവിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റി. ‘സുനാമി’ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് തുടര്‍ന്നും സിനിമ ചെയ്യണം എന്ന് ഞാന്‍ ഉറപ്പിക്കുന്നത്. അങ്ങിനെ ഇരിക്കുമ്പോഴാണ് കൊറോണ വന്നത്. അതിനിടക്കാണ് ടെലിവിഷന്‍ സീരിയല്‍ പ്രൊഡ്യൂസര്‍ വിളിച്ചിട്ട് ഇങ്ങനെ ഒരു കഥാപാത്രമുണ്ട്.

റാണിയമ്മ എന്നാണ് പേര്, നെഗറ്റീവ് ഷെയ്ഡ് ആണ്. കോളേജ് പ്രിന്‍സിപ്പാളാണ് കഥാപാത്രം, തന്നോട് ചെയ്യാമോ എന്നും ചോദിക്കുന്നത്. സീരിയല്‍ കണ്ടിട്ടില്ലാത്ത സീരിയലിനോട് പുച്ഛമുള്ള ആളായിരുന്നു താന്‍. തനിക്ക് പ്രാക്ടീസ് വേണമെന്ന് വിചാരിച്ചു. അങ്ങനെയാണ് ആ വര്‍ക്ക് ഏറ്റെടുത്തത് എന്നാണ് നിഷ മാത്യു ഒരു മാധ്യമത്തോട് പറയുന്നത്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി