'ക്ലിക്കുകൾക്ക് വേണ്ടി ഇങ്ങനെ ചെയ്യരുത്,നമ്മൾ ഇനിയും മെച്ചപ്പെട്ട മനുഷ്യരാവേണ്ടതുണ്ട്'; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിത്യ മേനോൻ

താരങ്ങൾക്കെതിരെ ഗോസിപ്പുകൾ അടിച്ചിറക്കുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ സ്ഥിരമായ ഒരു സംഭവമായി മാറിയിട്ടുണ്ട്. പല താരങ്ങളും കണ്ടില്ലെന്നു നടിച്ചും, ഇത്തരം പ്രവർത്തികൾക്കെതിരെ പ്രതികരിക്കാതെയും  മിണ്ടാതെയിരിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു, തെന്നിന്ത്യൻ താരം നിത്യ മേനോൻ ഷൂട്ടിങ്ങിനിടെ ഹാരസ്മെന്റ് നേരിട്ടുവെന്നും തമിഴ് സിനിമ ഇൻഡസ്ട്രിയിൽ നിന്നും താരം ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു എന്നുള്ള വാർത്ത.

എന്നാൽ ഇത് തീർത്തും വ്യാജമാണെന്നും, ഇത്തരം ജീർണിച്ച മാധ്യമ പ്രവർത്തനത്തിൽ നിന്നും ഇനിയും മെച്ചപ്പെടണമെന്നും നിത്യ മേനോൻ പറഞ്ഞു. എക്സിലും ഫേസ്ബുക്കിലുമാണ് താരം പ്രതികരണം പങ്കുവെച്ചത്.

“നമ്മൾ വളരെ കുറച്ച് കാലം മാത്രമേ ഈ ലോകത്ത് ഉണ്ടാവുകയൊളളൂ. എത്രത്തോളം തെറ്റുകളാണ് നാം പരസ്പരം ചെയ്യുന്നത് എന്ന് ആലോചിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ചെയ്യുന്ന ജോലിയിൽ ഉത്തരവാദിത്വം വേണം, എന്നാലേ ഇത്തരം മോശപ്പെട്ട പ്രവൃത്തികൾ ഇല്ലാതെയാവൂ. കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാവൂ.”

താൻ ഇത്തരമൊരു ഇന്റർവ്യൂ കൊടുത്തിട്ടില്ലെന്നും ക്ലിക്കിന് വേണ്ടി ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും, ഇതാരാണ് തുടങ്ങിവെച്ചത് എന്ന് അറിയുമെങ്കിൽ തന്നെ അറിയിക്കണമെന്നും വ്യാജവാർത്തയുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച്കൊണ്ട് താരം പറഞ്ഞു.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ