പത്ത് കോടി മുന്നില്‍ വച്ചാല്‍ എന്നെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട, ഞാന്‍ ഒരാളുടെ കൂടെയും പോകില്ല: പ്രിയങ്ക

മലയാള സിനിമയില്‍ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് പ്രിയങ്ക അനൂപ്. എന്നാല്‍ മോശമായി പെരുമാറിയ വ്യക്തി ആരാണെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല. അത് തുറന്നു പറയാന്‍ സമയമായിട്ടില്ല എന്നായിരുന്നു നടി പറഞ്ഞത്. 10 കോടി തന്നാലും ആരുടെയും കൂടെ പോവില്ല എന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക സംസാരിച്ചത്. പത്ത് കോടി മുന്നില്‍ വച്ചാലും എന്നെ കിട്ടുമെന്ന് ആരും വിചാരിക്കരുതെന്ന് നടി പ്രിയങ്ക അനൂപ്. എത്ര കഷ്ടപെട്ടിട്ടായാലും ഞാന്‍ അങ്ങോട്ട് പോവില്ല. ഏത് അറ്റം വരെയും ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ തയ്യാറാണ്.

പക്ഷേ ഒരാളുടെ കൂടെയും പോകില്ല. മോശമായി പെരുമാറിയതിനെ കുറിച്ച് പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. അത് കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നാറുണ്ട്. ഞാന്‍ ഒരിക്കല്‍ അത് തുറന്ന് പറയും. ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്.

ഇത്തരം ആളുകള്‍ ഒക്കെ അതില്‍ നിന്ന് പോവണം. സിനിമ മോശം ഫീല്‍ഡല്ല, എന്നാല്‍ ഇത്തരക്കാര്‍ ചേര്‍ന്ന് അതിനെ നശിപ്പിക്കുകയാണ് എന്നാണ് പ്രിയങ്ക പറയുന്നത്. അതേസമയം, ഇപ്പോള്‍ താന്‍ പേര് വെളിപ്പെടുത്താത് അയാളുടെ കുടുംബത്തെ ഓര്‍ത്തിട്ടാണെന്ന് പ്രിയങ്ക അഭിമുഖത്തില്‍ പറയുന്നുണ്ട്.

പറയാത്തത് അവര്‍ക്കൊരു ഫാമിലി ഉള്ളതു കൊണ്ട് മാത്രമാണ്. അത് ആര് എന്നുള്ളത് ഞാന്‍ ഇപ്പോ പറയില്ല. ഈ പറയുന്ന വ്യക്തി അല്ല, അവരുടെ ഫാമിലിയുമുണ്ട്. അവരെ ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. പുള്ളിക്കെതിരെ ആരോപണം വരുമ്പോള്‍ ഞാന്‍ പറയാം എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം