ജീവിതത്തില്‍ ഏറെ വേദനിച്ച അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് പ്രിയങ്ക അനൂപ്. നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞത്. അന്നത്തെ പ്രശ്‌നത്തില്‍ താന്‍ ഒറ്റപ്പെട്ട് പോയിരുന്നില്ല എന്ന് പറയുകയാണ് പ്രിയങ്ക ഇപ്പോള്‍.
അന്നത്തെ പ്രശ്നത്തില്‍ ഒത്തിരിപ്പേര്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. താന്‍ ഒറ്റപ്പെട്ട് പോയിരുന്നില്ല. കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ ഒപ്പമുണ്ടായി. ആ സമയത്തും എതനിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. തന്റെ കരിയറിനെ അത് ബാധിച്ചിരുന്നില്ല. ഒരു ബുദ്ധിമുട്ടുകളും വന്നിട്ടില്ല.
തന്റെ കല്യാണം, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണ്. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അന്നേ നടപടി എടുത്തേനെ. പുനരന്വേഷണം വേണമെന്ന് പറഞ്ഞ സമയത്ത് താന്‍ സഹകരിച്ചിരുന്നു. 20 വര്‍ഷത്തോളമെടുത്താണ് തനിക്ക് നീതി കുട്ടിയത്. മനസുകൊണ്ട് താനിപ്പോഴും കുട്ടിയാണ്.
20-ാം വയസിലാണ് നില്‍ക്കുന്നത് എന്നാണ് തന്റെ മനസില്‍. അവരെന്തൊക്കെ പറഞ്ഞാലും തനിക്ക് പ്രശ്നമില്ല. അനാവശ്യമായി തന്നെ കുറിച്ച് പറഞ്ഞാല്‍ പ്രതികരിക്കും. മാക്സിമം സന്തോഷമായി പോവുന്നയാളാണ് താന്‍. തന്റെ സ്വഭാവവും ക്യാരക്ടറും ഇങ്ങനെയാണെന്നും പ്രിയങ്ക കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.