സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല.. സിനിമയാണ് എന്നെ പെണ്ണാക്കിയത്: റായ് ലക്ഷ്മി

ടോംബോയ് ആയിരുന്ന താന്‍ പെണ്‍കുട്ടി ആയി മാറിയത് സിനിമയില്‍ വന്ന ശേഷമാണെന്ന് നടി റായ് ലക്ഷ്മി. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടി ആയിട്ടാണ്. സിനിമയാണ് തന്നെ ഒരു പെണ്ണാക്കി മാറ്റിയത് എന്നാണ് റായ് ലക്ഷ്മി മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചിരിക്കുന്നത്. വിവാദങ്ങളെ ഭയന്നിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് റായ് ലക്ഷ്മി സംസാരിച്ചത്.

”എനിക്ക് ഒന്നിനെ കുറിച്ചും ഭയമില്ല. എന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടി ആയിട്ടാണ്. സിനിമയില്‍ വന്നപ്പോഴാണ് ഞാനൊരു പെണ്‍കുട്ടിയുടെ ലുക്കില്‍ വരുന്നത്. അതല്ലാതെ സ്‌കൂള്‍ കാലത്തെല്ലാം തനി ടോംബോയ് ആയിരുന്നു. ബൈക്ക് ഓടിക്കും, മുടി വെട്ടി ചെറുതാക്കി, വസ്ത്രധാരണത്തിനുമെല്ലാം ഒരു ടോംബോയായിരുന്നു.”

”സിനിമയാണ് എന്നെ ഒരു പെണ്ണാക്കി മാറ്റിയത്. സെക്‌സി എന്ന് എന്നെ വിളിച്ചു കേള്‍ക്കാറുണ്ട്. സാരി ഉടുത്താലും മോഡേണ്‍ ഡ്രസ്സ് ഇട്ടാലും ആളുകളെന്നെ സെക്‌സി എന്ന് വിളിക്കും. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാനെന്നും വിവാദങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു.”

”എപ്പോഴും വിവാദങ്ങളുടെ ഭാഗമായിരുന്നു. ആക്ടര്‍ എന്ന പാക്കേജിനൊപ്പം വരുന്നതാണ് ഈ വിവാദങ്ങളും. നിങ്ങളൊരു അഭിനേതാവ് അല്ലെങ്കില്‍ തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തിത്വമല്ലെങ്കില്‍ ഈ വാദങ്ങള്‍ക്കൊന്നും അര്‍ത്ഥം തന്നെ ഇല്ലാതായി പോവും” എന്നാണ് റായ് ലക്ഷ്മി പറയുന്നത്.

അതേസമയം, ‘ഡിഎന്‍എ’ എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെതായി ഇപ്പോള്‍ തിയേറ്ററുകളിലുള്ളത്. ടി.എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ജൂണ്‍ 14ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസര്‍ കഥാപാത്രമായാണ് റായ് ലക്ഷ്മി വേഷമിട്ടത്.

Latest Stories

എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!; എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

യൂറോയിലെ മികച്ച പ്രകടനത്തിന് ശേഷം ആവശ്യക്കാർ ഏറെ, റയൽ വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം എടുത്ത് യുവതാരം

റൊണാൾഡോ മെസിയെക്കാൾ എത്രയോ മികച്ചവനാണ്, ഈ സത്യം അറിയാവുന്നവർ പോലും മൗനം പാലിക്കുകയാണ് എന്ന് മാത്രം; സൂപ്പർതാരം പറയുന്നത് ഇങ്ങനെ

ബീഹാറില്‍ ഒരു പഞ്ചവടി പാലം കൂടി തകര്‍ന്നു; 15 ദിവസത്തിനുള്ളില്‍ തകര്‍ന്നത് ഏഴാമത്തെ പാലം

വിക്രത്തിന് ശേഷം ലോകേഷ്- ഗിരീഷ് ഗംഗാധരൻ കോമ്പോ വീണ്ടും; കൂലി അപ്ഡേറ്റ്

തുടക്കത്തില്‍ കല്ലുകടിയായി ഭൈരവയും ബുജ്ജിയും, സെക്കന്‍ഡ് ഹാഫില്‍ റീ ഇന്‍ട്രൊ നല്‍കി സംവിധായകന്‍; സ്‌കോര്‍ ചെയ്ത് അമിതാഭ് ബച്ചന്‍

ഇത്തവണ ബാലൺ ഡി ഓർ അവന്‍ നേടും; യുവതാരത്തെ പിന്തുണച്ച് ആലിസൺ ബക്കർ

'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ