വാട്‌സ്ആപ്പും മറ്റ് ആപ്പുകളും സജീവമായി ഉപയോഗിക്കുന്ന ഒരാളാണ് പ്രണവ്, ആ സൗഹൃദം ഇന്നും സൂക്ഷിക്കുന്നുണ്ട്: റേച്ചല്‍

‘ദര്‍ശന’ എന്ന പാട്ട് കേട്ടപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് അഭിമാനം തോന്നിയെന്ന് നടി റേച്ചല്‍ ഡേവിഡ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയില്‍ പ്രണവിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് റേച്ചല്‍ ഡേവിഡ്. തന്റെ അടുത്ത സുഹൃത്താണ് പ്രണവെന്നും ഇപ്പോഴും സൗഹൃദം തുടരുന്നുണെന്നും താരം പറയുന്നു.

ഇന്റസ്ട്രിയിലെ തന്റെ അടുത്ത സുഹൃത്താണ് പ്രണവ്. ഇപ്പോഴും ആ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. വാട്സ്ആപ്പും മറ്റ് മൊബൈല്‍ ആപ്പുകളും എല്ലാം സജീവമായി തന്നെ ഉപയോഗിക്കുന്ന ആളാണ് പ്രണവ്. യാത്രകളും കാര്യവും ഒക്കെ ഉണ്ടെങ്കിലും അദ്ദേഹം എപ്പോഴും ആക്ടീവ് ആണ്.

സെറ്റില്‍ എത്തുമ്പോള്‍ തന്നിലെ നടനുമായിട്ടാണ് അദ്ദേഹം വരുന്നത്. ‘ദര്‍ശന’ എന്ന പാട്ട് കേട്ടപ്പോള്‍ ശരിക്കും തനിക്ക് പ്രണവിനെ കുറിച്ച് അഭിമാനം തോന്നി. ഈ ചിത്രം തീര്‍ച്ചയായും പ്രണവിന്റെ കരിയറില്‍ ഒരു ബ്രേക്ക് ആയിരിക്കും. പ്രണവിന് ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുണ്ട്.

സംവിധായകന്‍ അത് പുറത്ത് കൊണ്ടു വരും എന്ന് കരുതുന്നു. ദര്‍ശന എന്ന പാട്ട് ഇപ്പോള്‍ തന്റെ പേഴ്സണല്‍ ഫേവറേറ്റില്‍ ഒന്നാണെന്നും റേച്ചല്‍ ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍ വ്യക്തമാക്കി. സുരേഷ് ഗോപി ചിത്രം കാവല്‍ ആണ് റേച്ചലിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി