ഇടിയും തൊഴിയും കൊണ്ട് ആറു ദിവസമായപ്പോള്‍ ശരീരം മുഴുവന്‍ നീരു വെച്ചു, തലകറങ്ങി വീണു; തുറന്നു പറഞ്ഞ് രാധിക

നടി രാധിക എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ‘ക്ലാസ്‌മേറ്റ്‌സ്’ സിനിമയിലെ റസിയ ആണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് രാധിക. മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’യില്‍ ഒരു പ്രധാന കഥാപാത്രമായാണ് രാധിക വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്.

ഇതിനിടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വച്ച് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് രാധിക പറയുന്നത്. ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിംഗ് 65 ദിവസത്തോളം ഉണ്ടായിരുന്നു. എല്ലാവരും ഒരേ വൈബിലുള്ള ആള്‍ക്കാരയതിനാല്‍ ഓരോ ദിവസവും രസകരമായ ഓര്‍മ്മകളാണ് സമ്മാനിച്ചത്. ഒരു ദിവസം ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും തനിക്ക് നല്ല പനി.

താനത് ആരോടും പറഞ്ഞില്ല. ലൈബ്രറി സീക്വന്‍സാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. താനും നരേനുമായിരുന്നു സീനില്‍. പെട്ടെന്ന് താന്‍ തലകറങ്ങി വീണു. തന്നെയും എടുത്ത് എല്ലാവരും കൂടി ആശുപത്രിയിലേക്ക് ഓടി. മൂന്ന് ദിവസം വിശ്രമിച്ച് പനി മാറിയ ശേഷമാണ് സെറ്റിലേക്ക് തിരിച്ചു വന്നത് എന്നാണ് രാധിക പറയുന്നത്.

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താരം പറയുന്നുണ്ട്. ഗോസ്റ്റ് ഹൗസ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഇടിയും തൊഴിയുമൊക്കെ കൊള്ളാന്‍ തനിക്കൊരു ഡ്യൂപ്പിനെ കൊണ്ടു വന്നിരുന്നു. എന്നാല്‍ ക്യാമറ ചെയ്തിരുന്ന വേണു ചേട്ടന്‍ ‘ഡ്യൂപ്പിനെ വച്ച് ചെയ്യേണ്ട, കുഞ്ഞ് തന്നെ ചെയ്തോളും’ എന്ന് പറഞ്ഞു.

അതിന്റെ റിസ്‌ക് ഫാക്ടേഴ്സ് ഒന്നും അപ്പോള്‍ അറിയില്ലായിരുന്നു. ചെറിയ ഇടിയും തൊഴിയും വീഴ്ചയുമൊക്കെയായിരുന്നു. ആറ് ദിവസം ആയപ്പോള്‍ നടക്കാന്‍ പറ്റാതായി. ശരീരം മുഴുവന്‍ നീരുവച്ചു. ഇത് കണ്ടതോടെ വീട്ടില്‍ പോയി നാലു ദിവസം വിശ്രമിച്ച് വരാന്‍ സംവിധായകന്‍ ലാല്‍ സാര്‍ പറഞ്ഞു. പിന്നീട് ഒരഴ്ചയ്ക്ക് ശേഷമാണ് താന്‍ സെറ്റിലെത്തിയത് എന്നാണ് രാധിക ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്