അഞ്ചു മിനിറ്റോളം അയാള്‍ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു: നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെ കുറിച്ച് നടി രേഖ

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി രേഖ. ഇപ്പോഴിതാ അവരുടെ ഒരു തുറന്നു പറച്ചിലാണ് ബോളിവുഡില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചാന സഫര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു നടിക്ക് ഈ അനുഭവമുണ്ടായത്. ബിശ്വജിത്ത് ചാറ്റര്‍ജി എന്ന ബംഗാളി നടനാണ് തന്നോട് മോശമായി പെരുമാറിയതെന്നും. അതിന് സിനിമയുടെ സംവിധായകനും ഛായാഗ്രഹകനുമായ രാജാ നവാതെ ഉള്‍പ്പടെ എല്ലാവരും ഇതിനെ പ്രോത്സാഹിപ്പിച്ചുവെന്നും നടി ആരോപിച്ചു.

15 വയസ്സ് മാത്രമായിരുന്നു ഇത് നടക്കുമ്പോള്‍ താരത്തിന് പ്രായം. ബിശ്വജിത്ത് ചാറ്റര്‍ജിക്ക് അന്ന് 30 വയസും. ബോംബെ മെഹബൂബ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആക്ഷന്‍ പറഞ്ഞു ഷോട്ട് തുടങ്ങി ഏകദേശം അഞ്ച് മിനിറ്റ് നേരത്തോളം ഇയാള്‍ നടിയെ ഉമ്മ വെയ്ക്കുകയായിരുന്നു. 5 മിനിറ്റ് മുഴുവന്‍ ഇത് തുടര്‍ന്നു എന്നും നടി പറയുന്നു. എന്നാല്‍ കണ്ണുപൂട്ടി എല്ലാം സഹിച്ചു നില്‍ക്കേണ്ടി വന്നു താരത്തിന്. ഒരു കണ്ണിലൂടെ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നുവെന്നും രേഖ പറയുന്നു. ഇത് സംഭവിക്കുമ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ആര്‍പ്പു വിളിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

എന്നാല്‍ ഈ വിഷയം വിവാദമായതിനു ശേഷം നടന്‍ ബിശ്വജിത് തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ‘ഞാന്‍ ഇതൊന്നുമറിയാതെ അല്ല. ആ ചുംബനരംഗം കഥയില്‍ ആവശ്യമുണ്ടായിരുന്നു. അല്ലാതെ ഞാനാവശ്യപ്പെട്ടു കൂട്ടിച്ചേര്‍ത്തത് അല്ല. ഞങ്ങള്‍ രേഖയെ ചതിച്ചത് പോലെ ഒരു ചിന്ത അവര്‍ക്ക് ഉണ്ടായി. സത്യത്തില്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. – നടന്‍ പറഞ്ഞു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ