'അന്ന് വെറുത്തതിനും ഇപ്പോള്‍ സ്‌നേഹിക്കുന്നതിനും നന്ദി, കാലം എല്ലാം ഒരു ദിവസം തെളിയിക്കും'; കമന്റിന് മറുപടിയുമായി രേഖ

മിനിസ്‌ക്രീനില്‍ തിളങ്ങുമ്പോഴും നടി രേഖയുടെ വ്യക്തി ജീവിതം എന്നും ചര്‍ച്ചയാവാറുണ്ട്. നിരന്തരം ഗോസിപ്പുകള്‍ താരത്തെ പിന്തുടരാറുണ്ട്. കഥയല്ലിത് ജീവിതം എന്ന ഷോയില്‍ രേഖ തന്റെ ഭര്‍ത്താവിനെ തന്നില്‍ നിന്നകറ്റിയെന്ന് ഒരു യുവതി പരസ്യമായി ആരോപിച്ചിരുന്നു. രേഖ അടക്കം പങ്കെടുത്ത ഷോയില്‍ ആയിരുന്നു ഈ സംഭവം.

രണ്ട് പേരും തമ്മില്‍ വാഗ്‌വാദവും നടന്നു. ഈ സംഭവം ടെലികാസ്റ്റ് ചെയ്തതോടെ രേഖയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും വന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ അന്ന് രേഖയെ ഏറെ ബാധിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട കമന്റിന് രേഖ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

”പണ്ടൊരിക്കല്‍ അമൃത ചാനലിലെ പ്രോഗ്രാം കണ്ടപ്പോള്‍ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു. ഇനി കാലം ആ ദേഷ്യം ഇല്ലാതാക്കിയതാണോ തനിയെ ഇല്ലാതായതാണോ നിങ്ങളുടെ നിഷ്‌കളങ്കത കണ്ട് നിങ്ങളെ ഇഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല, ഇപ്പോഴും എനിക്ക് നിങ്ങളുടെ ആറ്റിറ്റിയൂഡും അഭിനയവും ഇഷ്ടമാണ്. മോന്‍ സുഖമായിരിക്കുന്നെന്ന് കരുതുന്നു” എന്നാണ് കമന്റ്.

താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് കമന്റ് എത്തിയത്. ”ദൈവത്തിന് മാത്രമേ സത്യം എന്താണെന്ന് അറിയൂ. അതങ്ങനെ ഇരിക്കട്ടെ. ദൈവത്തെ മാത്രം എനിക്ക് ബോധിപ്പിച്ചാല്‍ മതി. പിന്നെ വെറുത്തതിനും ഇപ്പോള്‍ സ്‌നേഹിക്കുന്നതിനും നന്ദി. കാലം എല്ലാം ഒരു ദിവസം തെളിയിക്കും. അപ്പോള്‍ ചിലപ്പോള്‍ ഞാനുണ്ടാവണമെന്നില്ല. പക്ഷെ എന്റെ മോന് സത്യങ്ങള്‍ അറിയാം. അത് മതി” എന്നാണ് രേഖയുടെ മറുപടി.

‘പരസ്പരം’ എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ഏറെ ശ്രദ്ധ നേടുന്നത്. ‘സസ്‌നേഹം’ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഭാവന എന്നൊരു സീരിയലിലും താരം അഭിനയിക്കുന്നുണ്ട്. ‘പല്ലാവൂര്‍ ദേവനാരായണന്‍’, ‘മാമ്പഴക്കാലം’, ‘ശുഭരാത്രി’ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത