മോര്‍ഫ് ചെയ്ത വീഡിയോ വന്നത് വലിയ ഷോക്ക് ആയിരുന്നു, ഭര്‍ത്താവിനാണ് ആദ്യം അയച്ചു കൊടുത്തത്: രമ്യ സുരേഷ്

തന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിച്ചതിനെ കുറിച്ച് പറഞ്ഞ് നടി രമ്യ സുരേഷ്. മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്. അത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനെ എങ്ങനെ നേരിടണമെന്ന് തനിക്ക് ഭര്‍ത്താവാണ് പറഞ്ഞ് തന്നത് എന്നാണ് രമ്യ പറയുന്നത്.

മോര്‍ഫ് ചെയ്ത വീഡിയോ വന്നത്് വലിയ ഷോക്ക് ആയിരുന്നു. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും താന്‍ കരുതുന്നില്ല. ആരുടെയോ നേരംപോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി തന്റെ മുഖം സാമ്യം തോന്നിയപ്പോള്‍ വ്യൂസിന് വേണ്ടി ചെയ്തു നോക്കി, അത്ര തന്നെ.

പക്ഷെ അത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറില്‍ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ തന്നെ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു. ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് താന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്.

വീഡിയോ അയച്ച് കണ്ടപ്പോള്‍ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് താന്‍ ലൈവില്‍ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും എന്നാണ് രമ്യ സുരേഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, മമ്മൂട്ടിക്ക് ഒപ്പം ‘ക്രിസ്റ്റഫര്‍’ സിനിമയിലാണ് രമ്യ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ അഭിനയിക്കുമ്പോള്‍ ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. മെഡിറ്റേഷന്‍ എല്ലാം ചെയ്തിട്ട് ആയിരുന്നു പോയത്. പക്ഷെ മമ്മൂക്കയോട് സംസാരിച്ചപ്പോള്‍ എല്ലാം മാറി എന്നാണ് രമ്യ പറയുന്നത്.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും