ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു, പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു: രഞ്ജിനി

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ‘ചിത്രം’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു പ്രധാന ബുദ്ധിമുട്ടിനെക്കുറിച്ചും അന്ന് തനിക്ക് വലിയ സഹായമായി നിന്ന വ്യക്തിയെക്കുറിച്ചും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് മനസ്സ് തുറക്കുകയാണ് നടി രഞ്ജിനി.

നടി രഞ്ജിനിയുടെ വാക്കുകള്‍

ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയന്‍ സാര്‍ എന്നോട് പറഞ്ഞത് വെറുതെ ‘സരിഗമ’ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന്, എങ്കിലും ഞാന്‍ മലയാളം പഠിക്കാന്‍ കഴിവതും ശ്രമിച്ചു. അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല’.

‘അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല’ രഞ്ജിനി പറയുന്നു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ