'ഞാന്‍ കാരണമാണ് അയാള്‍ മരിച്ചതെന്ന് പറഞ്ഞ് കല്യാണവീട്ടില്‍ ആളുകള്‍ വളഞ്ഞിട്ടു'; ദുരനുഭവം പങ്കുവെച്ച് രശ്മി അനില്‍

തന്നെ ഏറെ വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് നടി രശ്മി അനില്‍. തന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ തന്നെ വളഞ്ഞതായാണ് രശ്മി പറയുന്നത്. അത് തനിക്ക് വലിയ ഷോക്ക് ആയെന്നും രശ്മി ഒരു യൂട്യൂബ് ചാനലില്‍ വെളിപ്പെടുത്തി.

ഭര്‍ത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് സംഭവം. തന്റെ ഭര്‍ത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാള്‍ മരിച്ചത് എന്ന്. തന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞു തനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു.

ടിവിയില്‍ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങിയത്രെ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് തന്നോട് പറഞ്ഞത്. പിന്നെ ആളുകള്‍ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലര്‍ക്ക് കൗതുകം. വേറെ ചിലര്‍ അതിനിടയില്‍ ഫോട്ടോ എടുക്കാനായി വരുന്നു.

സത്യത്തില്‍ ആ കല്യാണ വീട്ടില്‍ നില്‍ക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നാണ് രശ്മി പറയുന്നത്. എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ വലിയ കാര്യമാണെന്നും നടി പറയുന്നു. പ്രത്യേകിച്ചും പ്രായമായവര്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ വലിയ സന്തോഷമാണെന്നും രശ്മി വ്യക്തമാക്കി.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര