സെക്സ് ചെയ്യാന്‍ താത്പര്യമുണ്ടോ? സുഹൃത്തുക്കളെ ഒപ്പിച്ച് തരുമോ എന്ന് റിയാസ് ഖാന്‍ ചോദിച്ചു; ഗുരുതര ആരോപണങ്ങളുമായി രേവതി സമ്പത്ത്

നടന്‍ റിയാസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രേവതി സമ്പത്ത്. റിയാസ് ഖാന്‍ ഫോണില്‍ വിളിച്ച് സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു എന്നാണ് രേവതി പറയുന്നത്. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ ഒപ്പിച്ച് തരാമോ എന്നും നടന്‍ ചോദിച്ചതായാണ് രേവതി പറയുന്നത്.

”എന്റെ അനുവാദമില്ലാതെ ശിവ എന്ന ഫോട്ടോഗ്രാഫറാണ് എന്റെ നമ്പര്‍ റിയാസ ഖാന് കൊടുക്കുന്നത്. ശേഷം അദ്ദേഹം എന്നെ വിളിച്ചു. വളരെ മോശമായിട്ടാണ് സംസാരിച്ചത്. അത് എന്തൊക്കെയാണെന്ന് പറയാന്‍ പോലും പറ്റത്തില്ല. അന്നും ഞാന്‍ ഷോക്കില്‍ ആയിരുന്നു. ഈ ഫോണ്‍ വച്ച് എന്ത് ചെയ്യണമെന്ന് അറിയില്ല.”

”അതങ്ങ് കട്ട് ചെയ്തിട്ട് പോയാല്‍ പോരെ എന്ന് ഇന്ന് പറയാം. പക്ഷേ അന്ന് എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. പുള്ളി എന്നോട് ‘നിങ്ങള്‍ക്ക് സെക്സ് ഇഷ്ടമാണോ, അത് ചെയ്യാറുണ്ടോ, ഏത് പൊസിഷനാണ് ഇഷ്ടം…’ എന്നിങ്ങനെ വളരെ മ്ലേച്ഛമായിട്ടാണ് സംസാരിച്ചത്.”

”എന്റെ പ്രായത്തിലുള്ളൊരു കുട്ടി അയാള്‍ക്ക് അന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. ഞാന്‍ ഒന്‍പത് ദിവസം കൊച്ചിയിലുണ്ട്. നിങ്ങളുടെ സുഹൃത്ത് ഗ്യാങ്ങില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ച് തരുമോ എന്ന് വരെ ചോദിച്ചിരുന്നു.”

”അതിന് ശേഷം എന്റെ നമ്പര്‍ കൊടുത്ത ഫോട്ടോഗ്രാഫറെ വിളിച്ചിട്ട് എന്റെ നമ്പര്‍ എന്തിനാണ് കൊടുത്തതെന്ന് ചോദിച്ച് ഞാന്‍ വഴക്ക് കൂടിയിരുന്നു” എന്നാണ് രേവതി സമ്പത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി